Aromal K V
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്
വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന് പൊതുവെ നല്ല റിപ്പോർട്ടുകൾ ആണ് വരുന്നത് . ഒരു വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ട്രെയ്‌ലറും അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണത്തിന് മുന്‍പ് നേരത്തെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലില്‍ എന്ന മട്ടില്‍ പത്രവാര്‍ത്തയുടെ രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റ് വിനീത് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തതാണ് പിന്നീട് ആരാധകര്‍ ഏറ്റെടുത്തത്.
സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെരചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ എന്ന പേരിലുള്ള വിശ്വാസം അതാണ് പടത്തിന് കേറാൻ പ്രേരിപ്പിച്ചത്, ആ പ്രതീക്ഷ തെറ്റിയില്ല.കിട്ടിയത് നല്ലൊരു എന്റർടൈൻമെന്റ് പടം, ഡാർക്ക് ഹ്യൂമർ ഒക്കെ നല്ലോണം വർക്ഔട്ട് ആയിട്ടുണ്ട് . സംവിധായകന്റെ ഒരു തികച്ചും ഡിഫറെൻറ് അപ്രോച് ആയിരുന്നു, തുടക്കം മുതൽ അവസാനം വരെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാത്ത രീതിയിൽ പിടിച്ചിരുത്താൻ സംവിധായകൻ അഭിനവ് എസ് നായകിന് സാധിച്ചു ❤️
വിനീത് ശ്രീനിവാസൻ എന്ന വ്യക്തിയുടെ കരിയറിലെ മറ്റൊരു സുവർണ വർഷം തന്നെയാണ് 2022, സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ആയി മാറിയ ഹൃദയം, നായകൻ ആയി എത്തി വമ്പൻ വിജയമായി മാറാൻ പോവുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്നി പടങ്ങൾ അദ്ദേഹത്തിന്റെ ക്യാരിയറിൽ എന്നും ഓർമിക്കപ്പെടും, ഗ്രേയ് ഷെഡ് കഥാപാത്രമായി വിനീത് ശ്രീനിവാസൻ അന്യായ പെർഫോമൻസ് ആയിരുന്നു. സുരാജേട്ടനും, സുധി കോപ്പയും വീണ്ടും തങ്ങളുടെ പെർഫോമൻസ് കൊണ്ട് എല്ലാവരെയും ഞെട്ടിക്കും ഈ പടത്തിലൂടെ.തിയേറ്ററിൽ നിന്ന് കാണുക.