രാജ്യസുരക്ഷയെ കുറിച്ചും ദേശിയതയെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന ദേശിയമാധ്യമങ്ങള്‍ മുഴുവനും നാവികസേനയിലെ വന്‍ ചാരവൃത്തിയെ കുറിച്ച് നിശബ്ദത പാലിക്കുന്നു.രാജ്യ സുരക്ഷയെ കുറിച്ച് എന്നും വാതോരാതെ സംസാരിക്കുന്ന അര്‍ണാബ് ഗോസ്വാമി ഇക്കാര്യല്‍ ഒരക്ഷരം പോലും മിണ്ടിയട്ടില്ല.

തീവ്രദേശിയവാദിയായി അറിയപ്പെടുന്ന അര്‍ണാബ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താനോ വാര്‍ത്തകള്‍ നല്‍കാനോ തയ്യാറാകുന്നില്ല എന്നതാണ് ശ്രദ്ധേയം. സോഷ്യല്‍ മീഡിയ വഴി ഹണിട്രാപ്പില്‍ കുടുങ്ങിയ നാവിക ഉദ്യോഗസ്ഥരാണ് ശത്രുരാജ്യത്തിന് വേണ്ടി ചാരപ്പണി ചെയ്തത്. രാജ്യത്തെ ഞെട്ടിച്ച സംഭവം പക്ഷെ ദേശിയ വാദികള്‍ക്ക് വാര്‍ത്തയല്ല. കേസില്‍ 11 നാവികസേന ഉദ്യോഗസ്ഥരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഹണിട്രാപ്പില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, കാര്‍വാര്‍,വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നായാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തത്.ആന്ധ്ര പൊലീസും നേവി ഇന്റലിജന്‍സും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഹണി ട്രാപില്‍ കുടുക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

രാജ്യതലസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ സമരത്തെ വരെ രാജ്യദ്രോഹ കുറ്റമായി അടച്ചാക്ഷേപിച്ച അര്‍ണാബ് ഗോസ്വാമിയാണ് യഥാര്‍ത്ഥ രാജ്യദ്രോഹത്തെ കുറിച്ച് മൗനം പാലിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് തുറന്ന് കത്തെഴുതിയതിന്റെ പേരില്‍ സംസാകാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും ദേശസ്‌നേഹം പറഞ്ഞ് ചാനല്‍ ചര്‍ച്ചയില്‍ നിറുത്തിപൊരിച്ച ഗോസ്വാമിമാര്‍ പക്ഷെ ദേശസുരക്ഷയുടെ കാര്യത്തില്‍ പ്രത്യേകതരം മൗനം പാലിക്കുന്നതായി മാധ്യമ പ്രവര്‍ത്തകനായ അഭിസര്‍ ശര്‍മ്മ ചൂണ്ടികാട്ടുന്നു. ചാരവൃത്തിയുട പേരില്‍ അറസ്റ്റിലായ 11 പേരും ദേശസ്നേഹികളെന്ന തരത്തിലാണ് മാധ്യമങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തിയ മതവിഭാഗത്തിലെ ആരെങ്കിലും ഈ കേസുകളില്‍ പെട്ടാല്‍ അര്‍ണാബ് ഗോസ്വാമിമാര്‍ക്ക് പിന്നെ വെറുതെയിരിക്കാന്‍ സമയമുണ്ടാകില്ല.

പാകിസ്ഥാന് വേണ്ടി ഹണി ട്രാപ്പിൽ കുടുങ്ങി ചാരപ്രവൃത്തി നടത്തിയത്തിന് അറസ്റ്റിലായ  നാവിക ഉദ്യോഗസ്ഥർ

സതീഷ് മിശ്ര
ദീപക് ത്രിവേദി
പങ്കജ് അയ്യർ
സജീവ് കുമാർ
സഞ്ജയ് ത്രിപാഠി
ബബ്ലൂ സിംഗ്‌
വികാസ് കുമാർ
രാഹുൽ സിംഗ്
സഞ്ജയ് റാവത്ത്
ദേവ് ഗുപ്ത
റിങ്കു ത്യാഗി
ഋഷി മിശ്ര
വേദ് റാം
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.