Connect with us

സ്വന്തം സഹോദരിയെ അന്വേഷിച്ചു നഫാസ്‌ എന്ന യുവതിയുടെ യാത്ര

എപ്പോഴും സക്സെസുകളിൽ അല്ലെങ്കിൽ വിജയത്തിൽ തീരുന്ന സിനമകളാണ് കൂടുതലും കണ്ട് കയ്യടിക്കുന്നത്. ഏതെങ്കിലും കളിയിൽ ജയിക്കുന്നത് , ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നത്

 27 total views

Published

on

Arsha Pradeep

എപ്പോഴും സക്സെസുകളിൽ അല്ലെങ്കിൽ വിജയത്തിൽ തീരുന്ന സിനമകളാണ് കൂടുതലും കണ്ട് കയ്യടിക്കുന്നത്. ഏതെങ്കിലും കളിയിൽ ജയിക്കുന്നത് , ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നത് പോലെയുള്ളവ. പക്ഷെ ഒന്നും സാധ്യമാകാതെ ഒരു പാട് കഷ്ടപ്പെട്ടിട്ടും എങ്ങും എത്താതെ പോകുമ്പോ അത് മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയുന്നു. പഴയ ചില പ്രിയദർശൻ സിനമ ക്ലൈമാക്സുകൾ പോലെ. എപ്പോളും ഓർക്കുന്നു. ഒരു ലക്ഷ്യന് പോകുന്ന യാത്ര അത് എവിടെ എത്തും എങ്ങനെ എത്തും എന്നായിരിക്കും കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും ചിന്തിക്കുക. എങ്ങനെ എങ്കിലും അത് നടക്കണമേ എന്നാഗ്രഹിച്ചു പോകുന്ന നിമിഷങ്ങൾ…

സിനിമ : കാണ്ഡഹാർ (Kandahar)
ഡയറക്ടർ : Mohsen Makhmalbaf
ഭാഷ : ഇംഗ്ലീഷ്
വർഷം : 2001

സ്വന്തം സഹോദരിയെ അന്യോഷിച്ച്‌ നഫാസ്‌ എന്ന യുവതിയുടെ യാത്രയാണ് കണ്ഡഹാറിലൂടെ പറയുന്നത് . താലിബാൻ ഭരണം വന്നപ്പോ അഫ്‌ഗാനിസ്‌താനിലെ കാണ്ഡഹാറില്‍ നിന്ന്‌ കനടയിലെക്കും മറ്റും ഒരുപാട് പേർ കുടിയേറി. പക്ഷെ ജേർണലിസ്റ്റ് ആയ നഫാസിൻറെ കുടുംബം കാനഡയിൽ എത്തിയെങ്കിലും സഹോദരി ഇപ്പോഴും കാണ്ഡഹാറിൽ തന്നെ കഴിയുകയാണ്. അവളെ തേടിയുള്ള യാത്രയാണ് ഇത്. 1999 ൻറെ അവസാനം സഹോദരിയുടെ കയ്യിൽ നിന്നും നഫാസിന് ഒരെഴുത്ത് കിട്ടുന്നു.തീവ്രവാദികൾ പാകിയ കുഴിബോംബ് പൊട്ടി ലേശം പരിക്ക് പറ്റിയെന്നു ഇനി ഇതെല്ലാം സഹിച്ചു അവിടെ കഴിയാൻ ബുദ്ധിമുട്ടാണെന്നും, ഇരുപതാം നൂറ്റാണ്ടിലെ അവസാന സൂര്യഗ്രഹണനാളില്‍ താന്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നു കത്തിൽ. ഇതിനെ തുടർന്ന് സ്വന്തം രക്തത്തെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നഫാസിന്റെ കഠിനമായ യാത്ര ആണ് കാണിക്കുന്നത്. ഇറാന്‍ വഴി കാണ്ഡഹാറിലേക്കു പോകാനാണ് നഫാസ് തീരുമാനിക്കുന്നത്.

പല വേഷത്തിൽ, പല പേരിൽ, പലരുടെയും ആൾ എന്നൊക്കെയുള്ള വ്യാജേന നടത്തുന്ന ദുർഘടമായ യാത്രയാണ് . പല പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. സിനാമാ കാണുന്ന സമയത്ത് നഫാസിനോപ്പം നമ്മളും യാത്ര ചെയ്യുകയാണ്. ഇനിയെന്താണ് അടുത്ത പരീക്ഷണം എന്ന ഒരു മനോഭാവം ആണ് എപ്പോഴും മനസ്സിൽ തോന്നുന്നത്. കൂടുതലും ഇറാനിലാണ് കഥ പറയുന്നത്. യുദ്ധം കൊണ്ട് തകർന്നു വേറെ ഭരണത്തിന് കീഴിലായപ്പോ നിസ്സഹായരായി മാറിയ കുറെ ജനങ്ങളെ അല്ലേൽ ജനജീവിതമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ശുഭ പ്രതീക്ഷ നഫാസിൻറെ മുഖത്തെപ്പോഴും കാണാമായിരുന്നു.അഫ്‌ഗാനിസ്‌താനിലെ ജനസംഖ്യയിൽ മുപ്പത് ശതമാനം ആളുകളും അഭയാർത്തി കളായി കഴിയുന്നവരായിരുന്നു. പല പല രാജ്യങ്ങളിൽ കഴിയുന്ന നിരപരാധികളായ ഇവർ ഓരോരുത്തരും യുദ്ധകാലങ്ങളിൽ മനസ്സറിയാതെ മരിച്ചു വീഴുമായിരുന്നു. ആ ഓർമകളെല്ലാം ഇതിലൂടെകൊണ്ട് വരികയാണ് സംവിധായകൻ …
സിനിമയുടെ കാലഘട്ടം കാണിക്കുന്നത് സോവിയറ്റ്‌ പിന്മാറ്റശേഷമുള്ള താലിബാന്റെ ഭരണമാണ്. യുദ്ധത്തിലും, അധികാരത്തിലും, മേല്കോയ്മയിലും തകർന്നടിഞ്ഞ ഒരു കൂട്ടം ജനങ്ങളുടെയും , രാജ്യത്തെയും ലോകത്തിനു മുന്നിൽ കാണിച്ച് കൊടുക്കുയാണ് ഇവിടെ. 1992ലെ കണക്കനുസരിച്ച്‌ രണ്ടുകോടിയായിരുന്നു അഫ്‌ഗാനിസ്‌താനിലെ ജനസംഖ്യ. ഇതിൽ കാൽ ഭാഗത്തിലേറെ ജനങ്ങൾ അഭയാര്‍ഥികളായി മറ്റുരാജ്യങ്ങളിലും. യുദ്ധം നടക്കുന്ന സമയത്ത് ഓരോ അഞ്ചു മിനിറ്റിലും ഒരു അഫ്‌ഗാന്‍കാരന്‍ വീതം കൊല്ലപ്പെടുമായിരുന്നു. ഒരു വര്‍ഷം ഏതാണ്ട്‌ ഒന്നേകാല്‍ ലക്ഷം പേര്‍. കറുപ്പ് കൃഷിയിൽ അഭിവൃദ്ധി ഉണ്ടായിരുന്ന ഒരു രാജ്യം എന്ന് മാത്രമേ ലോകത്തിന് മുന്നിൽ അഫ്‌ഗാനിസ്‌താന്‍ അറിയപ്പെട്ടിരുന്നൊള്ളൂ. കുഴിക്കാൻ എണ്ണ പാടങ്ങൾ ഇല്ലാത്തതിനാൽ പണക്കൊതിയൻമാരായ സമ്പന്ന രാജ്യങ്ങൾ തിരിഞ്ഞു നോക്കാത്ത അവസ്ഥ ആയിരുന്നു. എന്നാൽ ഓരോ നിമിഷങ്ങളിലും അഭയാർത്ഥികൾ ഉണ്ടാകുന്ന രാജ്യത്തിൻറെ അവസ്ഥ വളരെ ശോചനീയമായിരുന്നു. കുഴിച്ചിട്ട മൈനുകൾ പൊട്ടിത്തെറിച്ച് കാലുകൾ നഷ്ടപ്പെട്ട മനുഷ്യരുടെ മുഖം മനസ്സിൽ നിന്നും വിട്ട് പോകില്ല. അവരുടെ പ്രതീക്ഷ റെഡ്‌ക്രോസിന്‍െറ ഹെലികോപ്‌റ്റല്‍നിന്ന്‌ അവർക്കായി എത്തിച്ച് കൊടുക്കുന്ന കൃത്രിമ കാലുകളാണ്. അവ വരുമ്പോഴേക്കും അംഗഹീനത മറന്ന് അത് സ്വന്തമാക്കാനായുള്ള അവരുടെ ഓട്ടം മനസ്സിൽ നിന്നും മാഞ്ഞു പോകാതെ നിൽക്കുന്നു..

 28 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment14 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement