Arsha Pradeep
അധീന കൂക്ക്, ലോകത്തെ ഏറ്റവും മിടുക്കിയായ ഫീമെയിൽ ഹാക്കർ. മോഡലായിരുന്ന അവരുടെ കുറെ മോർഫ് ചെയ്ത ന്യൂഡ് ചിത്രങ്ങൾ ഇന്റർനെറ്റിൽ കാണുകയുണ്ടായി. ആ ദേഷ്യത്തിൽ പുള്ളിക്കാരി ആ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അതിലെ കണ്ടന്റ് മുഴുവൻ മാറ്റി ആ വെബ്സൈറ്റ് തന്നെ പൂട്ടിച്ചു. അവളെ ലോകം വിളിച്ചു “the hacker fairy “.
കീടം വളരെ നല്ല ഒരു ത്രില്ലെർ .സ്വന്തമായി സൈബർ സെക്യൂരിറ്റി ആപ്പ് നടത്തുന്ന രാധിക എന്ന കഥാപാത്രമായി വരുന്ന രജിഷ ഉൾപ്പെടെ എല്ലാവരും മികച്ച പെർഫോമൻസ്.ഒരു മിനിറ്റ് പോലും ബോർ അടിപ്പിക്കാത്ത രീതിയിൽ പറയുന്ന തിരക്കഥ. രാഹുൽ രജി നായർ .
ആത്മാർഥമായി ജോലി ചെയ്ത് തൻ്റെതായ വ്യക്തി മുദ്ര പതിപ്പിച്ച തന്റെ പ്രൊഫെഷൻ. അപ്രതീക്ഷിതമായി രാധികയുടെ നമ്പർ സാമൂഹ്യ വിരുദ്ധരുടെ കൈകളിൽ വരുന്നതോടെ അവളെ ആ നമ്പറിൽ വിളിച്ച ശല്യം ചെയ്യുന്നു. പോലീസിൽ നിന്നുൾപ്പെടെ തനിക്ക് ക്രത്യമായ സഹായം കിട്ടുന്നതിൽ പോരായ്മ തോന്നി രാധിക തന്നെ അവർക്ക് തിരിച്ച് പണി കൊടുക്കാൻ തീരുമാനിച്ച് അവരുടെ ഫോൺ ഹാക്ക് ചെയ്യുന്നതോടെ കഥ വേറെ ലെവലിൽ ആകുകയാണ് . വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ഒരുപാട് ത്രില്ലിംഗ് മോമെന്റുകൾ ഉണ്ട്. നന്നായി ഇഷ്ടപ്പെട്ടു. ദിവസങ്ങൾ എടുത്ത് ഒരു സിനിമ കണ്ടു തീർക്കേണ്ടി വരുന്ന ഈ കാലത്ത് കീടം മികച്ച ഒരു ക്രൈം ത്രില്ലെർ ആയി തോന്നി .