കെജ്രിവാൾ കപടനാണെന്ന് പ്രചരിപ്പിക്കുന്നവരേ, നിങ്ങൾക്ക് അബ്ദുൽ റഹ്മാനെ അറിയുമോ? അമാനത്തുല്ലാ ഖാനെ അറിയുമോ? ശുഹെബ് ഇഖ്ബാലിനെ അറിയുമോ?

0
146
Arshad Madathodi
കെജ്രിവാൾ കപടനാണെന്ന് പ്രചരിപ്പിക്കുന്നവരേ, നിങ്ങൾക്ക് അബ്ദുൽ റഹ്മാനെ അറിയുമോ? അമാനത്തുല്ലാ ഖാനെ അറിയുമോ? ശുഹെബ് ഇഖ്ബാലിനെ അറിയുമോ?
1. അബ്ദു റഹ്മാൻ. ഡൽഹി സിലംപൂരിൽ നിന്ന് ജയിച്ച AAP സ്ഥാനാർത്ഥിയാണ്. December 15 ന് ജാമിഅ മില്ലയുടെ സമീപത്ത് നടന്ന ആദ്യത്തെ ശക്തമായ CAA വിരുദ്ധ പ്രക്ഷോഭത്തിൽ ദില്ലി പോലീസ് ഒന്നാം പ്രതിയാക്കിയ വ്യക്തി! പ്രക്ഷോഭം നടന്നത് അബ്ദു റഹ്മാന്റെ നേതൃത്വത്തിലാണ് എന്നാണ് പോലീസ് പറയുന്നത്.
2. അമാനത്തുല്ലാ ഖാൻ. ആം ആദ്മി പാർട്ടിയുടെ ദില്ലിയിലെ ശക്തനായ നേതാവ്. ഷാഹിൻ ബാഗ് ഉൾപ്പെടുന്ന ഓഖ്ലയിൽ നിന്ന് അര ലക്ഷം വോട്ടിന് ജയിച്ച AAP സിറ്റിംഗ് MLA. ജാമിഅ മില്ലിയയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം CAA വിരുദ്ധ സമരത്തിലും പിന്നിട് ജാമിഅ മില്ലിയയിലെ പോലീസ് അതിക്രമത്തിന് ശേഷവും സ്ഥലത്ത് ഒരു വളണ്ടിയറായി സജീവമായിരുന്നു. ഷാഹിൻ ബാഗിൽ രാപകൽ അദ്ദേഹമുണ്ടായിരുന്നു.
3. ശുഹെബ് ഇഖ്ബാൽ. മാടിയ മഹലിൽ നിന്ന് വിജയിച്ച AAP സ്ഥാനാർത്ഥി. ആഞ്ഞടിച്ച പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന പോരാളി.
അതെ, ഡൽഹിയിലെ CAA വിരുദ്ധ സമര പോരാളികളെയാണ്, നിങ്ങൾ കപടനെന്ന് പറയുന്ന, നിലപാടില്ലാത്തവനെന്ന് പറയുന്ന കെജ്രിവാൾ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിച്ച് ജയിപ്പിച്ച് നിയമസഭയിലെത്തിച്ചത്. അവരുടെ ശബ്ദം ഇനി ഡൽഹി നിയമസഭയിലും മുഴങ്ങാൻ പോവുകയാണ്.
വർഗ്ഗയ ദ്രുവീകരണമെന്ന അമിത് ഷായുടെ ട്രാപ്പിൽ ചാടാതെ തന്റെ സർക്കാറിന്റെ വികസനത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോഴും, നിലപാടുകൾ അദ്ദേഹം നടപ്പിലാക്കുന്നുണ്ടായിരുന്നു. ഇതൊന്നും പോരാ, കെജ്രിവാൾ കോൺഗ്രസിനെപ്പോലെ ഇലക്ഷനടുത്തപ്പോൾ രാംലീലയിൽ CAA വിരുദ്ധ സമ്മേളനം നടത്തി ന്യൂനപക്ഷ വോട്ടിന് ചൂണ്ടയിടൽ നാടകം കളിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? അമിത് ഷാ വർഗ്ഗീയ ദ്രുവീകരണം നടത്താൽ അവസരം നൽകണമായിരുന്നോ?
മോദി – ഷാക്കളെ അവരുടെ കെണിയിലേക്ക് എടുത്ത് ചാടി നേരിടാൻ കഴിയില്ല, പക്ഷേ, പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത് അതാണ്. കെജ്രിവാളിന്റെ വികസനമെന്ന കെണിയിൽ മോദി – അമിത് ഷാ വീഴുകയാണ് ചെയ്തത്. വർഗ്ഗീയ ഫാസിസത്തെ ജനപക്ഷ രാഷ്ട്രീയം കൊണ്ട് മാത്രമേ ശരിയായി നേരിടാൻ കഴിയൂ, ഡൽഹി ഇലക്ഷൻ പ്രതിപക്ഷ പാർട്ടികൾക്ക് നൽകുന്ന പാഠം അതാണ്.