Columns
താടിയുള്ള അപ്പനെ പേടിയുണ്ട്
രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ വളര്‍ച്ച മാര്‍ക്സ് എന്ന താടിക്കാരന്റെ ചിത്രത്തിന് താഴെ മങ്ങിയ റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ നടന്ന സ്റ്റഡി ക്ലാസ്സുകളില്‍ നിന്നായിരുന്നു
290 total views
കൊച്ചീക്കാരി സുന്ദരി എലിസബത്ത് താടിക്കാരന് മിസ്സ് കേരള സുന്ദരി പട്ടം ചൂടി . പത്തൊന്‍പതു സുന്ദരികളെ പിന്തള്ളിയാണ് താടിക്കാരന് ഈ നേട്ടം കരസ്ഥമാക്കിയത് .
കേരള ബുദ്ധി ജീവികള്‍ക്ക് അഭിമാനത്തിന്റെ ദിവസമായിരുന്നു ഇന്നലെ . സൌന്ദര്യ മത്സരങ്ങള്‍ നമ്മുടെ സംസ്കാരത്തില്‍ ഉള്ള കടന്നു കയറ്റം ആണെന്ന് ,മുറവിളി കൂട്ടുന്ന നമ്മുടെ ബു.ജീ. സമൂഹത്തിനു തൃപ്തി വരുത്തുകയും , അതെ സമയം സൌന്ദര്യ മത്സരത്തിന്റെ കമ്മേര്‍ഷ്യല്‍ വാല്യു കാത്തു സൂക്ഷിക്കുകയും ചെയ്തു നമ്മുടെ സൌന്ദര്യ മത്സരത്തിന്റെ ജഡ്ജിമാര്‍. മാണി സാറോ തോമസ് ഐസക് സാറോ പോലും ഇങ്ങനെ ഒരു മാജിക് ഇതിനു മുന്‍പ് ചെയ്തിട്ടില്ല. കേരള ബുദ്ധി ജീവി സമൂഹത്തിന്റെ ‘ഐക്കണ്‍ ‘ എന്താണ് അല്ലെങ്കില്‍ ആരാണ് ? ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ ‘താടിക്കാരന് ‘ .
രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ വളര്‍ച്ച മാര്‍ക്സ് എന്ന താടിക്കാരന്റെ ചിത്രത്തിന് താഴെ മങ്ങിയ റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ നടന്ന സ്റ്റഡി ക്ലാസ്സുകളില്‍ നിന്നായിരുന്നു . മാര്‍ക്സ് , എന്ഗ്ല്ല്സ് എന്നീ താടിക്കാരുടെ ചിന്തകളുമായി താദാത്മ്യം പ്രാപിച്ചവര്‍ താടി വളര്‍ത്തി ഇടതു പക്ഷ ബുദ്ധി ജീവികളായി മാറി. ആദ്യ കാലത്ത് പാട്ടക്കുടിയാന്മാര് ആയിരുന്നു താടി വളര്തിയതെങ്കില് പില്ക്കാലത്ത് ചില പട്ടകുടിയന്മാരായ ബുജീകള് വരെ താടി വളര്‍ത്തി . സീ .പീ .എം ; സീ .പീ .ഐ ; ആര് ,എസ് , പീ എന്നിവയില്‍ താത്വിക ആചാര്യന്മാര്ക്ക് താടി ഒരു അലങ്കാരമാണ് ഇന്നും .പരിപ്പ് വടയും ,കട്ടന്‍ കാപ്പിയും കുടിച്ചു താടി ഉഴിഞ്ഞു തത്വം പഠിപ്പിക്കുന്ന ബുദ്ധിജീവി സാധാരണ മലയാളിയുടെ മനസ്സില്‍ ഇന്നും ഒരു ചില്ലിട്ട വിഗ്രഹമാണ് .
വലതു പക്ഷത്തേക്ക് നോക്കിയാല്‍ വാര്‍ധക്യത്തിന്റെ അടുത്ത് എത്തി നില്ക്കുന്ന യുവതുര്‍ക്കി നേതാക്കന്മാര് താടി ഉഴിഞ്ഞു ചിന്തിക്കുന്നതും കാണാം . ഇടയ്ക്കു താടിക്ക് അവിടെ ഡിമാന്റ് കുറഞ്ഞപ്പോള്‍ , ചെറിയാന് ഫിലിപ്പിനെ പോലുള്ള ബുജീ താടികള്‍ ഇടതു പക്ഷത്തേക്ക് ചേക്കേറി എങ്കിലും , അബ്ദുള്ളക്കുട്ടിയെപ്പോലുള്ള ഹെവി വെയിറ്റ് താടികളുടെ വരവോടെ ഏതാണ്ട് ഒന്ന് ബാലന്‍സ് ആയി വരുന്നു . മുസ്ലീം ലീഗിലും താടി പാരമ്പര്യത്തെ വിളിച്ചു ഓതുമ്പോള്‍ , പീ ഡീ പീ തുടങ്ങിയ പാര്‍ട്ടികളില്‍ ,താടിക്കാരന്മാര്‍ക്ക് [മീശ വേണ്ട ] എലയ്ട്ടു മെംബെര്‍ഷിപ് ആണ് കൊടുക്കുന്നത് .
ബീ ജെ പീ യില്‍ , മോഡിയുടെ താടിയോളം ഗ്ലാമര്‍ ഉള്ള താടി ഇന്ത്യയില്‍ വേറെ ഇല്ല .
ഇനി കലാപരമായി ചിന്തിച്ചാല്‍ , സാഹിത്യത്തില്‍ അയ്യപ്പപണിക്കര്‍, ഓ വീ വിജയന് തുടങ്ങി താടിയുള്ള ബുജീകള്ക്ക് ഒരു അന്തവും ഇല്ല . സിനിമയില്‍ ആണെകില്‍ എണ്ണം പറഞ്ഞ ബുജീകള്ക്ക് [ഭരതന് , പദ്മ രാജന് , അരവിന്ദന് ] താടി ഒരു ആഭരണം ആയിരുന്നു .ആ കാലിബര്‍ ഇല്ലാത്ത ആരും ഇന്നും അവിടെ താടി വെക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല .
മതപരമായി ചിന്തിച്ചാല്‍ തന്ത്രിമാര്‍ , കത്തനാമ്മാര്. മൌലവിമാര്‍ എന്നീക്കൂട്ടര്ക്ക് താടി മതപരമായ ദിവ്യത്വം തെളിയിക്കാനുള്ള ഒരു സിംബല്‍ ആയി കരുതപ്പെടുന്നു
അങ്ങിനെഎല്ലാം, താടി മഹത്വ പൂര്‍ണമായി നിറഞ്ഞു നില്ക്കുന്ന കേരള നാട്ടില്‍ , സൌന്ദര്യമത്സരം നടത്തണമെങ്കില്‍ , ബുദ്ധിജീവി സമൂഹത്തിന്റെ അനുഗ്രഹവും അംഗീകാരവും കിട്ടേണ്ടത് ഉണ്ട് . ഇതിനു വേണ്ടി പ്രത്യേകമായി താടിക്കാരനായ ഒരു ജഡ്ജിയെ ഇത്തവണ കൊണ്ടുവന്നതായി സംശയിക്കണം . എന്തായിരുന്നാലും നമ്മുടെ ബുദ്ധിജീവി സമൂഹത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് വിധി വന്നു .’താടിക്കാരന് ഫസ്റ്റ്’ .
ബഹു രാഷ്ട്ര കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്ന സൌന്ദര്യ ബിസിനസ് രംഗത്തെ കോര്‍പ്പറേറ്റ് മാഫിയക്ക് എതിരെയോ നമ്മുടെ ജീവികളുടെ കളി .സാധാരണ ജീവികളെ വിഴുങ്ങിക്കളയും ഞങ്ങള്‍ . പക്ഷേ നമ്മുടെ ബുദ്ധിജീവികളുടെ അടുത്ത് ഈ കളിയൊന്നും നടക്കില്ല . താടിയുള്ള അപ്പനെ നമുക്കും പേടിയുണ്ട് . അവരെ കീഴടക്കാന്‍ സ്നേഹിക്കണം . സ്നേഹിച്ചു നക്കി കൊല്ലണം. ആദ്യ പടിയായി എല്ലാ താടിക്കാര്‍ക്കും ഞങ്ങള്‍ അവാര്‍ഡു കൊടുക്കും . പിന്നെ ഞങ്ങള്‍ താടിക്കാരെ പരസ്യ മോഡലുകള്‍ ,അവതാരകര്‍ , ബ്രാന്‍ഡ് അംബാസിഡര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രൊജക്റ്റ് ചെയ്യും . അങ്ങനെ ബുദ്ധി ജീവികളെ കൊണ്ട് നമ്മള് പറയിപ്പിക്കും ‘സൌന്ദര്യ മത്സരം സിന്ദാബാദ് ‘
ഒരു താടിക്കാരന് കേരള സുന്ദരിപ്പട്ടം കൊടുക്കുക വഴി ഒരു വെടിക്ക് രണ്ടു പക്ഷി എന്ന തത്വം ഇവിടെ പൂര്‍ണമായിരിക്കുന്നു . ബുദ്ധി ജീവികളും ഹാപ്പി , സ്പോണ്‍സര്‍മാരും ഹാപ്പി . എന്നിരുന്നാലും ഇത്തവണ മത്സരം ഇന്ത്യന്‍ വെയര്‍ , പാര്‍ട്ടി വെയര്‍ എന്നീ ഇനങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . ബുദ്ധിജീവികളും , സാധാരണ ജീവികളും കാത്തു കാത്തിരുന്ന അണ്ടര്‍വെയര്‍ എന്ന ഇനം ഒഴിവാക്കപെടുകയുണ്ടായി . സ്പോണ്‍സര്‍മാരായ ഹെയരോമാക്സ് അടുത്ത വര്‍ഷം ഇത് ഉള്‍പ്പെടുത്തണം എന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു
291 total views, 1 views today