ബെര്‍ലി കഴിഞ്ഞ ആഴ്ച മനോരമയില്‍ എഴുതിയ ലേഖനത്തെ തിരുത്തി ഇന്നത്തെ മനോരമയില്‍ ആമ്പിള്ളേര്‍ എഴുതിയ ഒരു ലേഖനം കൂടി വന്നിട്ടുണ്ട്. പല ബ്ലോഗ്ഗുകളിലും കറങ്ങിയപ്പോള്‍, ബെര്‍ളിയുടെ ലേഖനത്തെ ചോദ്യം ചെയ്യുന്ന നിരവധി പോസ്റ്റുകളും കാണാനിടയായി. ബൂലോകത്തിലും സമാനമായ നിരവധി കമന്റുകളും കണ്ടു. ബ്ലോഗ്‌ എന്നാല്‍ ആനയാണ് ചേനയാണ് തെങ്ങക്കൊലയാണ്, ആവിഷ്കാരമാണ്, സോഷ്യല്‍ മീഡിയ ആണ് എന്നെല്ലാം ഇത്ര നാലും എഴുതിയ ബെര്‍ളിയുടെ മനോരമാഭക്തി കണ്ടു എനിക്കുണ്ടായ രോമാഞ്ചം ദേ ഇപ്പോഴും തീര്‍ന്നിട്ടില്ല. ഇങ്ങനെ ഒരു കൊലച്ചതി അതും ബെര്‍ളി ചെയ്യുമെന്ന് സ്വപ്നത്തില്‍ കൂടി വിചാരിച്ചതല്ല.

ഇനി ബെര്‍ളിയെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്തായിരിക്കാം? “നമ്മള്‍ തമ്മില്‍” എന്ന സംവാദത്തില്‍ ബാബുരാജ്‌ ഡോക്ടറോട് ചോദിച്ചപോലെ ഈ രോഗത്തിന് എന്തായിരിക്കാം പേര്? പല ബ്ലോഗ്ഗെര്മാരും ചോദിക്കുന്നപോലെ ആശയങ്ങളുടെ ഉറവ വറ്റിയോ? അതോ മനോരമ തന്നെ വട്ടിച്ചോ? അതോ ഇനി ഞാനല്ലാതെ ഇതിനെപ്പറ്റി എല്ലാം ലോകരോട് പറഞ്ഞു തരാന്‍ അറിവുള്ള ആരും ഇല്ല – വരാന്‍ പോകുന്നതെല്ലാം മുന്കൂടി കാണുന്ന സര്‍വ്വ ഞാനി ഞാന്‍ തന്നെ – എന്ന് ഒരിക്കല്‍ കൂടി ആഞ്ഞു ഉറപ്പിക്കാനുള്ള ശ്രമമാണോ? എനിക്ക് മനോരമയില്‍ ജോലി കിട്ടി അതോടെ മലയാള ബ്ലോഗ്ഗിങ്ങിന്റെ കൂമ്പടഞ്ഞു എന്ന “എനിക്ക് ശേഷം പ്രളയം” ചിന്താഗതിയാണോ?

എന്തായാലും ബെര്‍ലിയെക്കള്‍ ബുദ്ധിയുള്ള കോട്ടയം അച്ചായന്മാര്‍ അതുകൊണ്ടാണ് ഇന്ന് വേറെ ഒരു പേനാ ഉന്തു തൊഴിലാളിയെക്കൊണ്ട് ബെര്‍ലിക്കിട്ടു പണി കൊടുത്തത്. ഇന്നത്തെ മനോരമ ലേഖനത്തില്‍ ബ്ലോഗ്ഗിങ്ങിന്റെ സുവര്‍ണ്ണ കാലമാണ് ഇത് എന്ന് തെളിയിക്കാനുള്ള എല്ലാ കണക്കുകളും മനോരമ നിരത്തിയിട്ടുണ്ട്.

ബെര്‍ളിയെ മാത്രമായി കുറ്റം പറയാതെ അല്‍പ്പം ഒക്കെ ഹിട്ടുള്ള എല്ലാ ബ്ലോഗ്ഗര്‍ മാരുടെയും കല്പ്പിതങ്ങള്‍ വായിക്കുക, അല്‍പ്പം എന്നല്ല അതിലും കുറെ കൂടുതല്‍ അഹങ്കാരം അതിലെല്ലാം നിഴലിക്കുന്നില്ലേ? ഒരു പോസ്റ്റില്‍ തന്നെ “ഞാന്‍” എന്ന വാക്ക് അഞ്ചു തവണ വരെ ഹൈപെര്‍ലിന്ക് കൊടുത്ത ബ്ലോഗേഴ്സ് ഉണ്ട് നമ്മുടെ ഇടയില്‍. അവര്‍ക്കൊക്കെ നാളെ പ്രിത്വി രാജിന്റെ അവസ്ഥ ഉണ്ടാകരുത് എന്നുന്റെങ്കില്‍ അഹങ്കാരം കുറെയൊക്കെ മാറ്റിവച്ചു അല്‍പ്പം കൂടി വിനയം കാണിക്കേണ്ടതുണ്ട്. ബെര്‍ളിയുടെ കഴിഞ്ഞ ആഴ്ചയിലെ മനോരമ ലേഖനത്തില്‍ അങ്ങനെ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ പോസ്റ്റുകളില്‍ അത് വേണ്ടപോലെ ഉണ്ട്.

ബെര്‍ളി പറഞ്ഞ കാര്യങ്ങള്ളുടെ നേരെ തിരിഞ്ഞുള്ള കണക്കുകള്‍ ഇന്നത്തെ മനോരമയില്‍ ഉള്ളതിനാല്‍ ബെര്‍ളിയുടെ ലേഖനത്തിന്റെ കാമ്പിലേക്കു കടക്കുന്നില്ല, പക്ഷെ ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന മലയാളം ബ്ലോഗ്ഗര്‍ മാരുടെ എണ്ണം തന്നെ നോക്കിയാല്‍ മതി ബെര്‍ളിയുടെ വാദത്തിന്റെ മുനയൊടിക്കാന്‍. ഇനി നവ ബ്ലോഗ്ഗെര്മാരുടെ പോസ്റ്റുകളുടെ എന്ന്നമല്ല അതിലെ പോസ്ടുകല്ലുടെ ക്വാളിറ്റി ആണ് ഉധേഷിക്കുന്നതെങ്കില്‍ ബെര്‍ളിയുടെ ഉള്‍പ്പെടെ രണ്ടു വര്ഷം മുന്‍പത്തെ പോസ്ടുകല്ലും കഴിഞ്ഞ ഒരു മാസത്തെ പോസ്ടുകല്ലും വായിച്ചാല്‍ മതി – ബെര്‍ളിയുടെ മാസ്റ്റര്‍ പീസുകള്‍ ഇപ്പോഴും അന്ര്‍ഘല്ലം നന്ന് കൊണ്ടിരിക്കുന്നതും കാണാം.

ബെര്‍ളി എന്ന മഹാനായ ബ്ലോഗ്ഗെരോട് എനിക്ക് ആരാധന വളരെ ഉണ്ട്. പക്ഷെ അഹങ്കാരത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു പുറത്തു വരുന്ന ബെര്‍ലിയോടു എനിക്കുള്ള ആരാധന കൂടുകയേ ഉള്ളൂ ഏന് സവിനയം അറിയിക്കുന്നയ്ഹിനാണ് ഈ പോസ്റ്റ്‌. അതുണ്ടയില്ലെങ്കില്‍ “ബെര്‍ളിയും പ്രിത്വി രാജും പിന്നെ സന്തോഷ്‌ പണ്ടിട്ട്ടും ” എന്ന മട്ടില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകും. ബെര്‍ളി ജാഗ്രതൈ.

You May Also Like

ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലിരുന്നു കൊണ്ട് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചത് ഇന്ത്യയുടെ നിയമസംവിധാനത്തെ

മരണം സംഭവിച്ചത് ബോളിവുഡിന്റെ ആദ്യകാല കാമുകഭാവത്തിന്

ദിലീപ് കുമാർ അന്തരിച്ചു. വാസ്തവത്തിൽ മരണം സംഭവിച്ചത് ബോളിവുഡിന്റെ ആദ്യകാല കാമുകഭാവത്തിനാണ്. സുമുഖനായ യൂസഫ് ഖാന് ബോളിവുഡിൽ

മൃഗങ്ങളോട് കളിച്ചാല്‍ [വീഡിയോ]

മൃഗങ്ങളോട് കളിച്ചാല്‍ എങ്ങിനെയിരിക്കും എന്ന് നമ്മള്‍ക്കറിയാവുന്ന കാര്യമാണ്. പലതും നമ്മള്‍ വിചാരിക്കാത്ത സമയത്താകും അവരുടെ രോഷം നമ്മുടെ നേരെ എടുക്കുക. ഒന്ന് കണ്ടു നോക്കൂ ഈ രസകരമായ വീഡിയോ

ജീവിതയാത്ര….

വാഹനങ്ങള്‍ ഉറുമ്പിനെപ്പോലെ നുറുനുറെ ഇഴഞ്ഞു നീങ്ങുകയണ്. എല്ലാ കണ്ണുകളും അങ്ങ് ദൂരെയുള്ള ചുവന്ന പ്രകാശത്തിലാണ്, പച്ചവെളിച്ചത്തിനുവേണ്ടി അക്ഷമതയോടുള്ള ഒരു കാത്തിരിപ്പ്. ഇഴഞ്ഞുനീങ്ങുന്ന ഓരോ വണ്ടിയും ഒരു കൊച്ചു ലോകമാണെന്നു തോന്നി: സന്തോഷവും, ദു:ഖവും, സ്വപ്നങ്ങളും, തകര്‍ചയും, നേട്ടവും, പതനവും, നെടുവീര്‍പ്പും, പ്രത്യാശയും ഒക്കെയുള്ള ശീതികരിച്ച ഒരു കുഞ്ഞു ലോകം.