ഇന്ത്യന്‍ ജനസംഖ്യയും നമ്മുടെ മുഖകാന്തിയും !!!

287

ഇന്ത്യന്‍ ജനസംഖ്യ 1.21 ബില്ല്യനായി ഉയര്‍ന്നു. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ 181 മില്ല്യനാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത് എന്നാണ് പുതിയ കണക്കെടുപ്പ് പ്രകാരം കാണാന്‍ കഴിഞ്ഞത്. ഈ ഉയര്‍ന്നു വന്ന ജനസംഖ്യയില്‍ 623.7 മില്ല്യന്‍ പുരുഷന്മാര്‍ക്ക് 586.5 മില്ല്യന്‍ സ്ത്രീകളെ ഉള്ളൂ, 37.2 മില്ല്യന്‍ പുരുഷന്മാര്‍ക്ക് കൂട്ട് കൂടാന്‍ സ്ത്രീകള്‍ ഇല്ല.

ഈ ആധുനിക യുഗത്തില്‍ മനുഷ്യന്മാരുടെ കൈകടത്തലുകള്‍ സൃഷ്ടിക്കുന്ന വലിയ പ്രശ്‌നമാണ് സ്ത്രീപുരുഷ അനുപാതത്തില്‍ വരുന്ന വലിയ വ്യത്യാസങ്ങള്‍ അത് സമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നമുക്ക് സ്വതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വ്യത്യാസം സംഭവിച്ചിരിക്കുന്നത്. ശരാശരി 914 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാര്. ആയിരം പേരെ എടുക്കുകയാണെങ്കില്‍ 86 പേര് ഇണകളെ കിട്ടാതെ ക്രിമിനലോ മാനസിക രോഗികളോ ഷണ്ഠന്മാരൊ ആയി കഴിയേണ്ട ഗതികേടിലെത്തിയിരിക്കുന്നു ഇന്ത്യന്‍ സമൂഹം എന്ന് ചുരുക്കം.

വരും കാലം ഞരമ്പുരോഗികളുടെ എണ്ണം കൂടുകയും ഇക്കിളി സാഹിത്യ ബിസിനസ് പൊടിപൊടിക്കുകയും ചെയ്യും. മീഡിയകള്‍ക്ക് ആസ്വദിച്ചെഴുതാന്‍ ബലാല്‍സംഗങ്ങളും പീഡന കഥകളും ഇഷ്ടം പോലെ കിട്ടും. ജീവിച്ചിരിക്കുന്ന പെണ്‍കുട്ടികളെ സ്വരക്ഷക്ക് കരാട്ടെ പോലുള്ള അഭ്യാസങ്ങള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

പെണ്‍ കുട്ടികള്‍ക്ക് ഡിമാന്റ് കൂടി, ഇനിയെങ്കിലും രക്ഷിതാക്കള്‍ തങ്ങളുടെ പെണ്മക്കളെ സ്ത്രീധനം കൊടുത്തുകൊണ്ട് കല്ല്യാണം ചെയ്തുകൊടുക്കരുത്. പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ മാര്‍ക്കറ്റ് വാല്യൂ കൂടുതലാണെന്നുള്ള തിരിച്ചറിവും കൂടാതെ സ്ത്രീ തന്നെയാണ് ധനം, സ്ത്രീധനം എന്നത് അധികപറ്റും അധാര്‍മ്മികതയുമാണ്, അത് സ്ത്രീരത്‌നങ്ങളോടുള്ള ക്രൂരതയാണെള്ള തിരിച്ചറിവ് നമുക്കുണ്ടാവണം. ഇന്നത്തെ ഈ അസന്തുലിതാവസ്ഥക്ക കാരണം സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീധനം തുടങ്ങിയ വൃത്തികേടുകളാണല്ലൊ. ഇന്ന് പല സാമ്പത്തിക അജണ്ടകളുമാമായി ജീവിക്കുന്ന നാം അണുകുടുംബമായത് മാത്രമല്ല, കുട്ടികളുടെ എണ്ണത്തില്‍ ‘നാമൊന്ന് നമുക്കൊന്ന് ‘ എന്ന നിലയിലേക്ക് വന്നു, ഈ നമുക്കൊന്നിനെ ടെസ്റ്റു സെന്ററുകളില്‍ വച്ച് ഒരേപോലുള്ള ക്രോമസോമുകളാണെങ്കില്‍ ഫേര്‍ട്ടിലിറ്റി നശിപ്പിക്കുന്നു. ആറ്റിക്കുറുക്കുന്നതും പോര, ആണാവണം എന്ന വികല ചിന്തകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കിലും അത്തരത്തില്‍ ഒരു ചിന്താഗതി ഉണ്ടാവാന്‍ പ്രധാനകാരണം പെണ്‍കുട്ടികളുടെ മേല്‍ സമൂഹം വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളാണ്.

ഭ്രൂണഹത്യക്കെതിരെ ഇന്ത്യയില്‍ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നോക്കി പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിന് യാതൊരൂ കുറവുമില്ല. അബോര്‍ഷന്‍ ക്‌ളീനിക്കുകളില്‍ ചെറുതും വലുതുമായ എത്രയോ കുട്ടികളെ കൊത്തിനുറുക്കിയത് കാണാന്‍ കഴിയും. ലോകത്ത് മനുഷ്യരല്ലാതെ ഇത്ര വലിയ ക്രൂരത കാണിക്കില്ല എന്നതാണ് സത്യം. ശരീര സൌന്ദര്യം നശിക്കാതിരിക്കാന്‍ പോലും കുഞ്ഞുങ്ങളെ കൊല്ലുന്ന സ്ത്രീകളുണ്ട്. അവര്‍ക്ക് വേണ്ട എന്നുണ്ടെങ്കില്‍ ആഘോഷിക്കുന്ന വേളയില്‍ ശ്രദ്ധിക്കണമായിരുന്നു, അതൊന്നും ശ്രദ്ധിക്കാതെ എല്ലാം കഴിഞ്ഞു തിമിര്‍ത്താടിയതിന് വില നല്‍കേണ്ടത് ഒരു മനുഷ്യ കുഞ്ഞാണ് എന്നതിനപ്പുറം സ്വന്തം കുഞ്ഞിനെയാണ് എന്നോര്‍ക്കാത്തവരെ എന്തുവിളിക്കണം? ഒരു സ്ത്രീ അറിയാതെ അവളുടെ കുഞ്ഞിനെ ആരും നശിപ്പിക്കില്ല.

ഇങ്ങിനെ അറുത്തുകൊന്ന മനുഷ്യ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഏതൊരൂ ജീവിക്കും അതിന്റെ കുഞ്ഞിനപ്പുറം മറ്റൊന്നില്ല. എത്ര ഭീരുവായ മൃഗവും ഹിംസ ജന്തുക്കളോട് ഏറ്റുമുട്ടാന്‍ പോലും തയ്യാറാവുന്നത് സ്വന്തം കുഞ്ഞിനെ കുറിച്ചോര്‍ത്താണ്. എന്നാല്‍ ബുദ്ധിയുള്ള മനുഷ്യര്‍മാത്രം തലതിരിഞ്ഞു ചിന്തിക്കുന്നു.; കുഞ്ഞുങ്ങളുടെ ലോകം കാണാന്‍ പോലുമുള്ള അവകാശത്തെ ഹനിക്കുന്നു. എത്ര ക്രൂരന്മാര്‍!! കഴിയുന്നത്ര കരുണ കാട്ടിയാണ് പല ജീവികളും ജീവന്‍പോയ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മനുഷ്യര്‍ മാത്രം കൊന്നിട്ട തന്റെ കുഞ്ഞിനെ ഒന്ന് നോക്കാന്‍ പോലും കൂട്ടാക്കാതെ തിരിഞ്ഞു നടക്കുന്നു. കഷ്ണങ്ങളാക്കി മാറ്റിയ കുഞ്ഞിനെ എവിടെ ഉപേക്ഷിക്കും, എങ്ങിനെയാണ് കൈകാര്യം ചെയ്യുക എന്നാരും ചോദിക്കില്ല.

മെട്രൊ സിറ്റികളില്‍ നിറഞ്ഞുനില്‍ക്കുന്ന കശാപ്പുക്‌ളീനിക്കുകളിലെ കുഞ്ഞുശരീരങ്ങള്‍ക്ക് ആവശ്യക്കാര് ഏറെയുണ്ട്. ഈ ശിശുക്കളില്‍ നിന്നും പ്രോസസ് ചെയ്ത് തിരിച്ചെടുക്കുന്നവയാണ് സൌന്ദര്യ വസ്തുക്കളില്‍ ഉപയോഗപെടുത്തുന്ന അസംസ്‌കൃത വസ്തു എന്നതിനാല്‍ അത്തരം കമ്പനികളാണ് ഈ കുഞ്ഞുങ്ങളുടെ ആവശ്യക്കാര്.

ഏറ്റവും ഭീകരമായത്, ദരിദ്രരായ മൂന്നാം ലോക രാഷ്ട്രങ്ങളില്‍ കാശ് കൊടുത്ത് സ്ത്രീകളുടെ ഗര്‍ഭാശയത്തില്‍ നിന്നും കുഞ്ഞുങ്ങളെ ചുരണ്ടിയെടുക്കുന്ന കോസ്മറ്റിക് കമ്പനികള്‍ വരെയുണ്ട് എന്നതാണ് വാസ്തവം. ഗര്‍ഭാവസ്ഥയുടെ 8 മുതല്‍ 12 ആഴ്ച്ചകളാവുമ്പോഴേക്കും അബോര്‍ഷന്‍ ക്‌ളീനിക്കുകളില്‍ പോയി സ്വന്തം കുഞ്ഞിനെ ചുരണ്ടികൊടുത്ത് ‘വിളവെടുപ്പ് ‘ നടത്തികൊണ്ടിരുന്നത് വെറും 200 ഡോളറിനായിരുന്നു!! ഇപ്പോഴത്തെ നിലവാരം കൂടുകയല്ലാതെ കുറയാന്‍ സാധ്യതയില്ല.

ധാര്‍മ്മികതക്ക് ശോഷണം സംഭവിച്ച രാഷ്ട്രങ്ങളില്‍, പ്രത്യേകിച്ച് റഷ്യയുടെ മോസ്‌കോ നഗരത്തില്‍ മാത്രം അബോര്‍ട്ടഡ് കുഞ്ഞുങ്ങളെ ഉപയോഗപെടുത്തികൊണ്ടുള്ള അന്‍പതില്‍ പരം സ്‌പെഷ്യലൈസഡ് സൌന്ദര്യ വര്‍ദ്ധക ക്‌ളീനിക്കുകളുണ്ട് എന്നത് അഞ്ചുവര്‍ഷം മുമ്പുള്ള കണക്കാണ് കേട്ടൊ…!

ഓര്‍ക്കുക, ആരോഗ്യവും സൌന്ദര്യവും നശിക്കാതിരിക്കാനും മറ്റുകാരണങ്ങളും പറഞ്ഞ് കൊന്നൊടുക്കിയ കുഞ്ഞുങ്ങളെയാണ് നാം നമ്മുടെ ശരീര സൌന്ദര്യത്തിനുപയോഗപെടുത്തുന്നത്. കുത്തിവെച്ചും തേച്ചുപിടിപ്പിച്ചും നമ്മുടെ മുഖങ്ങളില്‍ നിറക്കുന്നത് ഇന്നലെ നാം ഒഴിവാക്കിപോന്ന കുഞ്ഞിന്റെ സത്താണ്. മുഖത്ത് പറ്റിപിടിച്ച ആ കുഞ്ഞുങ്ങള്‍ തങ്ങളെ കശാപുചെയ്ത അമ്മമാരെ നോക്കി വിളിച്ചുപറയുന്നുണ്ടാവും, അമ്മയുടെ മുഖകാന്തി കൂടിയിട്ടുണ്ടെന്ന്!!

പിന്‍ കുറിപ്പ് :
സൌന്ദര്യ വസ്തുക്കള്‍ കാണുമ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവരിക പിച്ചിചീന്തിയ കുഞ്ഞുങ്ങളെയാണ്. അത് കൊണ്ട് തന്നെ, ഞാനതിനെ വെറുക്കുന്നു. എന്റെ മുഖം ചുക്കി ചുളിഞ്ഞാലും വേണ്ടില്ല, ലോകം കാണാന്‍ അനുവദിക്കാതെ കൊന്നൊടുക്കിയ പാവം കുഞ്ഞുങ്ങളെ എന്റെ മുഖത്ത് ഞാന്‍ തേച്ചുപിടിപ്പിക്കില്ല. കോസ്മറ്റിക്കുകളെയും കോസ്മറ്റിക് കമ്പനികളെയും ഞാന്‍ വെറുക്കുന്നു.

Advertisements