നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ നിയോഗിക്കപ്പെട്ട മനുഷ്യൻ പവൻ ജല്ലാദ് പറയുന്നു

152
ജാനകി രാജേഷ് 
പവൻ ജല്ലാദ് പറയുന്നു- നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ നിയോഗിക്കപ്പെട്ട മനുഷ്യൻ
“ഞാൻ നീതി പീഠത്തെ അനുസരിക്കേണ്ടവനാണ്, എന്നോട് വിരോധമൊന്നും തോന്നരുത്, വിടപറയും മുൻപ് എനിക്ക് മാപ്പു നൽകണം” തൂക്കിലേറ്റുന്ന സമയം ആരാച്ചാർ തൂക്കിലേറ്റപ്പെടുന്ന വ്യക്തിയോട് കാതിൽ പറയുന്ന വാക്യമാണ്,,, പക്ഷേ അത് ഞാൻ അവരോട് പറയില്ല,,,, “
അഞ്ച് പെൺമക്കളുടെ അച്ഛൻ. അദ്ദേഹം ആ നാലുപേരോട് അവർ മരിക്കുന്ന നിമിഷവും ക്ഷമിക്കാൻ തയ്യാറല്ല എന്നുതന്നെയാണ് പറയുന്നത്,, അദ്ദേഹമത് പറയരുതെന്ന് നമ്മളും ആഗ്രഹിക്കുന്നു,, നമ്മളും ക്ഷമിക്കാൻ തയ്യാറല്ല എന്ന സത്യം മുന്നിലുള്ളത് കൊണ്ട്,,,
“ജല്ലാദ് ” എന്നാൽ ആരാച്ചാർ എന്നാണർത്ഥം,, “പവൻ ” എന്ന മനോഹരമായ പേരിനൊപ്പം, ജല്ലാദ് എന്നത്, ഒരു മടിയും കൂടാതെ അച്ഛനായ മമ്മു ജല്ലാദിൽ നിന്നും മുത്തച്ഛനായ കല്ലു ജല്ലാദിൽ നിന്നും അദ്ദേഹവും കൂട്ടി ചേർത്തതാണ്. ഇന്ദിരാഗാന്ധിയുടെ കൊലായാളികളായ ബിയാന്ത് സിംഗിനേയും, സത് വന്ത് സിംഗിനേയും തൂക്കിലേറ്റിയ മുത്തച്ഛന്റെ പേരക്കുട്ടി ഇന്ന് ഇന്ത്യ കാത്തിരുന്ന ദിവസത്തെ നായകനാവുന്നു,
തൂക്കിലേറ്റുക എന്ന ജോലിയില്ലെങ്കിൽ മാസം 5000 രൂപ ജയിൽ ശമ്പളമായി ലഭിക്കുന്ന അദ്ദേഹം, ഈ നാലു പേരെ തൂക്കിലേറ്റിയാൽ കിട്ടുന്ന ഒരു ലക്ഷം രൂപ കൊണ്ട് മകളുടെ വിവാഹം നന്നായി നടത്തുമെന്ന് പറയുമ്പോൾ നമുക്ക് അത്ഭുതമാവും.. ഒരുലക്ഷം രൂപ കൊണ്ട് മകളുടെ വിവാഹം!!!ആ പ്രഖ്യാപനം ഒരുപാട് പറയാതെ പറയുന്നുണ്ട് അദ്ദേഹത്തെക്കുറിച്ച് ജീവിതാവസ്ഥയെക്കുറിച്ച്,,
എങ്കിലും ഒന്നുണ്ട്,, ഇത്, കാലം കാത്തു വച്ച നീതിതന്നെയാണ്,, ഒരു പെൺകുട്ടിയുടെ ജീവൻ അങ്ങേയറ്റം പൈശാചികമായി അവസാനിപ്പിച്ചവരെ അഞ്ച് പെൺകുട്ടികളുടെ അച്ഛനായ ഒരുവൻ തൂക്കിലേറ്റുക എന്നത്,, പെൺമക്കളിലൊരാൾക്ക് ആ തുക കൊണ്ട് ജീവിതമുണ്ടാക്കിക്കൊടുക്കുക എന്നത്,, അച്ഛൻ എന്ന സ്ഥാനത്തിന്റെ നൂറ് ശതമാനത്തിൽ നിന്നു കൊണ്ട് ആ നാലുപേരോട് ഞാൻ മാപ്പ് പറയില്ല എന്ന് പറഞ്ഞത്,,,മനുഷ്യജീവിതത്തിൽ വിധിയുടെ തിരിച്ചടികൾ ചിലപ്പോഴൊക്കെ വളരെ വ്യക്തവും സത്യവും കൃത്യവും ആണ്,,,പവൻ ജല്ലാദ്,,,,, ആരാച്ചാർ എന്നതിലുപരി നിങ്ങളിലെ പിതാവിനെ അങ്ങേയറ്റം ബഹുമാനത്തോടെ മനസ്സുകൊണ്ട് നമിക്കാതിരിക്കാനാവില്ല,,,