സർക്കാർ ആപ്പീസുകളിലും, ബാങ്കുകളിലും, സ്‌കൂളുകളിലും ചെന്ന് ചെരുപ്പ് അഴിക്കാൻ കുമ്പിടുന്ന പ്രബുദ്ധ ജനത അറിയണം ഇത്

231

അഡ്വ ശ്രീജിത്ത് പെരുമന

സർക്കാർ ആപ്പീസുകളിലും, ബാങ്കുകളിലും, സ്‌കൂളുകളിലും ചെന്ന് ചെരുപ്പ് അഴിക്കാൻ കുമ്പിടുന്ന പ്രബുദ്ധ ജനത അറിയണം ഇത്..,

വയനാട്ടിലെ സ്‌കൂളിൽ ക്ലാസ്‌റൂമിൽ വെച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ സഹപാഠികൾ പറയുന്നു “കാസ്‌മുറികളിൽ പാദരക്ഷകൾ ധരിച്ച് കയറുന്നതിന് നിരോധനം ഉണ്ടെന്ന്” . ഇത് ആദ്യത്തെ സംഭവമല്ല പ്രബുദ്ധരെന് സ്വയം വിശ്വസിക്കുന്ന സമ്പൂർണ്ണ ചാക്ഷരരുടെ നാട്ടിൽ പുകളിയില കടകളിൽ കയറുന്നവർ മുതൽ സെക്രട്ടറിയേറ്റിൽ തമ്പ്രാൻ മാറി കാണാൻ പോകുന്നവർ വരെ ചെരിപ്പുകൾ അഴിച്ചുവെക്കാൻ നിര്ബന്ധിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ചെരിപ്പ് അഴിക്കൽ ആചാരവും നിയമവുമായി ബന്ധപ്പെട്ട യാഥാർഥ്യം ഇനിയെങ്കിലും മനസിലാക്കുക ..

ആശുപത്രികൾ, അത്യധികം സൂക്ഷ്മതയോടെ മാലിന്യമുക്തമായി കൈകാര്യം ചെയ്യണ്ട അസ്ഥലങ്ങൾഎം വിശ്വാസപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ എന്നിവയൊഴിച്ച് ഒരു പൊതുസ്ഥലത്തും പാദരക്ഷകൾ അഥവാ ചെരിപ്പുകൾ ഊരിയ ശേഷം പ്രവേശിക്കണം എന്ന നിബന്ധന വയ്ക്കാൻ പാടുള്ളതല്ല. കീഴാള മേലാള , ഉച്ചനീചത്വ വ്യവസ്ഥിയുടെ ശേഷിപ്പുകളാണിത്.

ചെരിപ്പുകൾ പുറത്തുവെച്ചു കയറുക എന്ന നിബന്ധനപോലും പ്രത്യക്ഷത്തിൽ വിവേചനവും, മനുഷ്യാവകാശ ലംഘനവുമാണ്.

അതെ, തിരുവായ്ക്ക് എതിർവാ ഇല്ലാതിരുന്ന കാലമൊക്കെ കഴിഞ്ഞു. ഭാരാണധിപരെ തെരുവിലും, സാങ്കേതിക വിദ്യയാൽ വിരൽ തുമ്പിലിട്ടും ചോദ്യം ചെയ്യുന്ന വ്യവസ്ഥിതിയിലേക്ക് കാലം കടന്നിരിക്കുന്നു. എന്നാൽ ഈ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ നമ്മുടെ നാട്ടിലെ ഫ്യുഡൽ കൊളോണിയസത്തിന്റെ അടിമത്വം പേറുന്ന ഒരുപറ്റം ജനതയും, ഭരണകർത്താക്കളും ഇനിയും തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് നൂറു ശതമാനം അഥവാ അമേരിക്കയെക്കാൾ കൂടുതൽ സാക്ഷരതാ നേടിയിട്ടും ഇപ്പോഴും ചെരിപ്പുകൾ അഴിച്ചുവെച്ച് അകത്തു കയറിയ ശേഷം ഉദ്യോഗവൃന്ദത്തിനുമുന്നിൽ നട്ടെല്ലും വളച്ച് സാറേ എന്ന് വിളിച്ചു പൊതുജനം കുമ്പിട്ട് നിൽക്കുന്നത്.

പണ്ടത്തെപ്പോലെ നാലുതൂണുകളിൽ ബസ് ഷെൽട്ടറുകളും, സ്‌കൂളുകളും, സർക്കാരാപ്പീസുകളും പണിതിട്ട് ആകെ ചിലവായ തുകയേക്കാൾ വിലപിടിച്ച ഉത്‌ഘാടന ഫലകങ്ങൾ വെച്ചാൽ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊങ്കാലകളും അപമാനങ്ങളും ഉണ്ടാകുമെന്നു ജനഃരാധിനിധികൾ മനസിലാക്കിവരുന്നുണ്ട്.

കാലത്തിനനുസരിച്ച് സ്‌കൂളുകളും സർക്കാർ ആശുപത്രികളും, ആപ്പീസുകളും പരിഷ്‌ക്കരിക്കേണ്ട ഒരു ഗതികേടിലേക്ക് ഭരണകൂടം എത്തിയിരിക്കുന്നു. എന്നാൽ നമ്മുടെ നികുതിപ്പണം സമാഹരിച്ച് ഒരു തുക ഉപയോഗിച്ച് പുത്തൻ ടൈലുകൾ പാകി, ഭംഗിയായി പെയിന്റടിച്ച പുതുതായി നിർമ്മിച്ച വില്ലേജാപ്പീസുകൾ ഉൾപ്പെടെയുള്ള സർക്കാർ ആപ്പീസുകളിലേക്ക് പഴയപോലെ കയറി ചെല്ലാൻ നമ്മൾ പൊതുജനം മടിക്കുന്നു. കാരണം കാലങ്ങളായി അവർ കൊണ്ടുവന്നതും അവരുടെ മനസ്സിൽ പതിഞ്ഞതുമായ ഒരു ചിത്രമുണ്ട് നമ്മുടെ സർക്കാർ ആപ്പീസുകളെ കുറിച്ച്. അതിൽ നിന്നും ഇനിയും മോചിതരാകാത്ത ജനങ്ങൾ ഈ പുതമ കണ്ട് തങ്ങളുടെ പാദരക്ഷകൾ ആപ്പീസുകൾ പുറത്ത് അഴിച്ചുവെച്ചാണ് ഉള്ളിൽ പ്രവേശിക്കുന്നത്.

പൊതുവെ അധികാരത്തിന്റെ ഗർവ്വും, സർക്കാർ ജോലിയുടെ അഹന്തയുമുള്ള മലയാളികളായ ഉദ്യോഗസ്ഥരാകട്ടെ പഴയ കൊളോണിയൽ അധികാരത്തിന്റെയും അഹന്തയുടെയും സാമ്പിൾ പൊതുജനങ്ങളുടെ വിനീത വിധേയത്തിനു മുന്നിൽ പുറത്തെടുക്കുകയും ചെയ്യുന്നു. പല വില്ലേജാപ്പീസുകളിലും മാറ്റ് ആപ്പീസുകളിലും മുന്നറിയിപ്പായി എഴുതി വരെ വെച്ചിട്ടുണ്ട് പാദരക്ഷകൾ പുറത്തിടുക എന്ന്.

ഏതപ്പാ കോതമംഗലം, സാധാരണക്കാരായ ആളുകൾ അത് അനുസരിച്ച് പോരുന്നു.

എന്നാൽ സംഗതിയുടെ കിടപ്പ് അങ്ങനെയല്ല. ജനസേവകരാണ് ഉദ്യോഗസ്ഥർ അവർ എത്ര വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവരായാലും എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമൂഹത്തിൽ ഉച്ചനീചത്വം നിലനിന്നിരുന്ന കാലത്തിൽ നിന്നും കംപ്യുട്ടർ യുഗത്തിലേക്ക് കടന്നിട്ട് കാലം കുറെയായി. നാട്ടിലെ ഒരു ഉദ്യോഗസ്ഥന്റെ മുന്നിലും ഒരാവശ്യത്തിനും ആരും നട്ടെല്ല് വളയ്‌ക്കേണ്ടതില്ല എന്നുമാത്രമല്ല

ഒരു സർക്കാർ ആപ്പീസിലും / പൊതു സ്ഥലങ്ങളിലും എത്ര മോടികൂട്ടി പണിതതാണെങ്കിലും ഇറ്റാലിയൻ മാർബിൾ പാകിയതാണെങ്കിലും ഒരു പുതിയ വില്ലേജ് ആപ്പീസുകളിലും ഒരു സിനിമാ തിയേറ്ററിലും ഒരു പൊതുജനവും പാദരക്ഷകൾ പുറത്ത് അഴിച്ചു വെക്കേണ്ടതില്ല. അത്തരത്തിൽ ഒരു അറിയിപ്പ് അപ്പാഎസുകളുടെ മുന്നിൽ വയ്ക്കാൻ ഒരു ഉദ്യോഗസ്ഥനും നിയമപരമായി അധികാരമില്ല.

നിരന്തരമായി ഇത് സംബന്ധിച്ച് ലഭിച്ച പരാതികളിന്മേൽ ഇതുമായി ബന്ധപ്പെട്ട ഒരു ഉത്തരവിറക്കാൻ സർക്കാർ ബാധ്യസ്ഥമായിരിക്കുകയാണ്. നാട്ടിൽ നിന്നും തൂത്തെറിയപ്പെട്ട മേലാള- കീഴാള മനസ്ഥിതി ഉടലെടുപ്പിക്കാൻ അത്തരണം പ്രണവണതകൾക്കാകും എന്നതിനാൽ വില്ലേജ് ആപ്പീസുകൾ ഉൾപ്പെടെ (പ്രത്യേക സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ആപ്പീസുകൾ ഒഴികെ ) എവിടെയും പൊതുജനങ്ങൾക്ക് തങ്ങളുടെ പാദരക്ഷകൾ ഉപയോഗിക്കാമെന്ന ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ പ്രത്യക്ഷമായ നിയമമായിരിക്കുകയാണെന്നു മറക്കരുത്.

ആദ്യം മാറേണ്ടത് നമ്മളാണ്, അങ്ങനെ ഈ സംവിധാനത്തെ തന്നെ നമുക്ക് മാറ്റിയെടുക്കാം…നൈനയെങ്കിലും നട്ടെല്ല് വളയ്ക്കാതെ നിവർന്നു നിന്ന് പറയാം പൊതുജനമെന്ന്. നമ്മുടെ കുട്ടികളെ കുമ്പിടാനല്ല നിവർന്ന് നിന്ന് വ്യവസ്‌തുതിയെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റത്തിലേക്കാണ് നയിക്കേണ്ടത്. സ്‌കൂളുകളിൽ ക്ലാസ്മുറികളിൽ ചെരിപ്പുകൾ അഴിച്ചുവെച്ചു കയറണം എന്ന നിബന്ധന വെക്കുന്നത് ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി ബന്ധെപ്പട്ടവരെ അറിയിക്കാനുള്ള നിയമപരമായതും ധാർമ്മികമായതും ഉത്തരവാദിത്വം പൊതുസമൂഹത്തിനും അതിലുപരി രക്ഷിതാക്കൾക്കുമുണ്ട്.

ആദ്യം മാറേണ്ടത് നമ്മളാണ്. നമ്മളിലൂടെ തെറ്റായ വ്യവസ്ഥിതികളും. മഹാത്‌മാ ഗാന്ധി പറഞ്ഞതുപോലെ ‘Be the change you want to see.’

(വില്ലേജ് ആപ്പീസുകളിൽ പൊതുജനത്തെ ചെരിപ്പുകൾ അഴിപ്പിച്ചിട്ടാണ് പ്രവേശിക്കുന്നത് എന്നത് പരാതി ഉയർന്ന ശേഷം സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണിത്. വില്ലേജാപ്പീസുകൾക്ക് മാത്രമല്ല ആശുപത്രികളും, ആരാധനാലയങ്ങളും ഒഴികെയുള്ള എല്ലാ പൊതു സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്)

No photo description available.

**