കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം

0
713

കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം

//// തീണ്ടലും തൊടീലും അയിത്തവുമൊക്കെ ഹൈജീൻ എന്ന അർത്ഥത്തിൽ ശാസ്ത്രീയമായിരുന്നു. അതിനൊക്കെ ശുദ്ധിയെന്ന ചില സാമൂഹിക മാനങ്ങൾ കൂടി ഉണ്ടായിരുന്നു. അതെല്ലാവർക്കും സാമൂഹികമായി ഗുണകരമായിരുന്നു. എന്തിനാണെന്നറിയാതെ അതിനെ മൊത്തത്തിൽ എതിർത്ത് അവർ കമ്മൂണിസം പ്രഖ്യാപിച്ചു. ഒരേ കിണ്ണത്തിൽ ഉണ്ട്, ഒരു പായിൽ ഉറങ്ങി പുരോഗമന വാദികളായി. വീടിനകം സാംബ്രാണി പുകച്ചു, പുറത്തു അടിച്ചു ചാണകവെള്ളം തളിച്ചപ്പോൾ പഴമക്കാർ ചാണക സംഘികളായി. ഭാരതം നമസ്‌തെ പറഞ്ഞു കൈകൂപ്പിയപ്പോൾ പാശ്ചാത്യതയെ സ്നേഹിച്ചു ഇന്റിമസി തേടി അവർ ആലിംഗന ബദ്ധരായി. ചുംബന സമരം വരെ നടത്തി. ///

കൊറോണയെ പ്രതിരോധിക്കാൻ പാത്രം കൊട്ടാൻ പറഞ്ഞ പ്രധാനമന്ത്രിയുടെ മണ്ടന്മാരായ ശിഷ്യഗണങ്ങൾ ജനത കർഫ്യു ദിവസത്തിന്റെ വൈകുന്നേരം എന്താണ് ചെയ്തതെന്ന് നമ്മൾ കണ്ടല്ലോ. അത്തരം ഒരു ശിഷ്യയാണ് അംബിക ജികെ എന്ന ജാതിഭ്രാന്തിയായ സംഘിണി. കുറച്ചുപേർ കൊറോണയുമായി ബന്ധപ്പെടുത്തി കിണ്ടി പുരാണങ്ങൾ വിളമ്പികൊണ്ടിരിക്കുന്നു. കുറേപേർ ഗോമൂത്രം, ചാണകം, മന്ത്രം ഒക്കെ വിളമ്പുന്നു, ഏതോ ഇസ്ലാം താത്വികാചാര്യൻ പറയുന്നു, ഇസ്ലാമിനോട് കാണിക്കുന്ന നെറികേടുകൾക്കു അള്ളാഹു ചൈനയ്ക്കു കൊടുത്ത ശിക്ഷയാണ് കൊറോണയെന്ന്, അങ്ങനെയെങ്കിൽ അത് ചൈനയിൽ തന്നെ ഒതുങ്ങി നിൽക്കണ്ടേ ? ഇതിപ്പോൾ ഇസ്ലാമിന്റെ ആസ്ഥാനത്തു പോലും വിശ്വാസികളെ പ്രവേശിപ്പിക്കാൻ ആകാത്ത അവസ്ഥ. പിന്ന കുറെ ദൈവവിളിക്കാർ ഉണ്ട്, കർത്താവിൽ കൊറോണയ്ക്കുള്ള ദിവ്യഔഷദം ഉണ്ടെന്നമട്ടിൽ തൊണ്ടകീറുന്നവർ. ഈ രോഗകാലത്തും ഇവറ്റകൾ ജനങ്ങൾക്ക് സ്വസ്ഥത കൊടുക്കില്ല.

അംബിക എന്ന സംഘിണി തീണ്ടലും തൊടീലും അയിത്തവും ശാസ്ത്രീയമാണ്‌ എന്ന് വിഡ്ഢിത്ത പുരാണം വിളമ്പുമ്പോൾ ഒരുകാലത്തു ചൂട്ടുകത്തിച്ചു കൊണ്ട് (കൊറോണയെ കൊല്ലാൻ തീയുടെ ചൂട് നല്ലതത്രെ) തറവാട്ടിലേക്ക് വന്നവരെ കൂടി ഓർത്തുകാണണം. മാത്രമല്ല,
തീണ്ടലും തൊടീലും അയിത്തവും ഒക്കെ കീഴ് ജാതിക്കാരോട് ചെയ്താൽ മാത്രമേ കൊറോണ പകരാതിരിക്കൂ എന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടോ ? ഒരു പായിൽ ഉണ്ട് ഉറങ്ങുന്നവരൊക്കെ മനുഷ്യരായിരുന്നു, നിന്നപോലെ മതത്തിന്റെയും ജാതിയുടെയും പേരിൽ മറ്റുള്ളവരെ ദൂരേയ്ക്ക് മാറ്റി നിർത്തുന്നവർക്കു അതുപറഞ്ഞാൽ മനസിലാകില്ല.  ഈ അനാചാരങ്ങൾ കൊടുമ്പിരി കൊണ്ടിരുന്ന സമയത്തു ഈ നാട്ടിൽ പകൽവെട്ടത്തിൽ ഇറങ്ങിനടക്കാൻ പോലും അവകാശമില്ലാത്ത മനുഷ്യർ ഉണ്ടായിരുന്നു. ആ അവകാശമില്ലായ്മയെ ആണ് നിങ്ങളിപ്പോൾ ‘ക്വാറന്റൈൻ’ എന്ന അർത്ഥത്തിൽ ആഘോഷിക്കുന്നത്. അലവലാതികൾ ആയ നിങ്ങളുടെ പൂർവ്വികരെയാണ് അതുപറഞ്ഞു ഇന്ന് വീട്ടിലിരുത്തേണ്ടതു.

//// ഇപ്പഴോ?
തൊട്ടുകൂടാ… കൂടെക്കൂടെ കൈ കഴുകി ശുദ്ധി വരുത്തണം. പത്തടി അകലത്തിൽ അയിത്തം. അതായത് social distancing! ഒരാൾ ഉപയോഗിച്ചതു തൊട്ടതോ പോലും തൊടരുത്… തീണ്ടായ്മ. Sanitizing. എച്ചിലായത് കഴിക്കരുത്, hygiene. രോഗം പകരാതിരിക്കാൻ രണ്ടാഴ്ച നീരിക്ഷണത്തിൽ കഴിയണം, quarantine. അതായത് പുല ആചരിക്കണം. കാലം കണക്കുതീർക്കുകയാണ്!////

അംബികയുടെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അനാചാരങ്ങൾ നിലനിന്നിരുന്ന കാലത്തു നമ്മുടെ നാട്ടിലെ ആരോഗ്യ സംവിധാനങ്ങൾ പരിതാപകരമായിരുന്നു. ജനങ്ങളുടെ ആയുർദൈഘ്യം കുറവ് , ശിശുമരണനിരക്ക് കൂടുതൽ, പ്രസവസമയത്തെ മാതൃ മരണനിരക്ക് കൂടുതൽ. ഒരുമാതിരിപ്പെട്ട രോഗങ്ങൾ വന്നാൽ തട്ടിപ്പോകുന്ന അവസ്ഥയാണ് ആ കാലങ്ങളിൽ.ഹാർട്ടറ്റാക്ക് വന്നുമരിച്ചുകിടന്നാൽ ചാത്തനടിച്ചു , മറുത അടിച്ചു എന്നൊക്കെയാണ് പ്രചാരണം. നിഷ്ഫലമായ നാട്ടുവൈദ്യവും സിദ്ധവൈദ്യവും മന്ത്രവാദവും ജപിച്ചുകെട്ടലും പോലുള്ള പ്രാകൃതആചാരങ്ങൾ… ഇതിനെയൊക്കെയാണ് ഉത്കൃഷ്ടമായ ഭാരതസംസ്കാരമായി പൊക്കികാണിക്കുന്നത്. മോഡേൺ മെഡിസിന്റെ വികാസത്തോടെയാണ് നമ്മൾ രോഗങ്ങളിൽ നിന്നും മുക്തി നേടിത്തുടങ്ങിയത്. അംബികയുടെ കുടുംബവും .

//// സസ്യാഹാരം മികച്ചതാണെന്ന് നാം പറഞ്ഞപ്പോൾ അവർ ആഹാര സ്വാതന്ത്ര്യമെന്നും പറഞ്ഞു ബീഫ് ഫെസ്റ്റിവൽ നടത്തി. പൂമുഖത്തു കാൽ കഴുകാൻ കിണ്ടിയിൽ നാം വെള്ളം വെച്ചു. പുല ആചരിച്ചു, പുണ്യാഹം തളിച്ച്, കുളിച്ചു കുറി തൊട്ട്, തുളസി ചെവിയിൽ തിരുകി, ഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും നടത്തിയപ്പോൾ അവർ നമ്മളെ പിന്തിരിപ്പനെന്നു വിളിച്ചു. മരിച്ച വീട്ടിൽ പോയി വന്നാൽ കുളിച്ചു തുണി കഴുകിയെ അകത്തു കയറാവൂ എന്ന് ശഠിച്ച നാം അന്ധവിശ്വാസികളായി.
എച്ചിലാക്കാതെ ഗ്ലാസ് ഉയർത്തി കുടിക്കാൻ പറഞ്ഞപ്പോൾ, കഴുകി കമഴ്ത്തിവെക്കാൻ പറഞ്ഞപ്പോൾ സവർണ മേധാവിത്തമെന്ന് കുറ്റപ്പെടുത്തി. ////

സസ്യാഹാരം മികച്ചതെന്നോ മാംസാഹാരം മോശമെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല, സംഘികളുടെ ഫ്രോഡ് പുസ്തകങ്ങളിൽ അല്ലാതെ. ഗുജറാത്തിൽ ഒരിക്കൽ പ്ളേഗ് പടർന്നുപിടിച്ചതു അവർ സസ്യാഹാരികൾ ആയിട്ട് തന്നെയായിരുന്നല്ലോ. പരിസരശുചിത്വം എന്നത് മനുഷ്യൻ അവന്റെ ബുദ്ധിയിലും ബോധത്തിലും നിന്നുകൊണ്ട് നേടിയതാണ്. അതില്ലെങ്കിൽ സസ്യാഹാരം കഴിച്ചിട്ടും ഗുണമൊന്നും ഇല്ല. ഇന്ന് പൂമുഖത്തെ കിണ്ടിയിൽ നിന്നും കഴുകിയാൽ പോരാ, പൈപ്പിൽ നിന്ന് സോപ്പിട്ടോ ഹാൻഡ് സാനിട്ടൈസർ കൊണ്ടോ തന്നെ കഴുകണം, കിണ്ടിയിലെ ഉരിയവെള്ളം വെറുതെ ഒഴിച്ചു കഴുകിയാൽ ഒരുകാലത്തും ഒരു ഗുണവും ഇല്ല. പോസ്റ്റിൽ പറഞ്ഞിട്ടുള്ള മറ്റുള്ള കാര്യങ്ങൾ അസാധ്യ കൊമഡികൾ ആണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതെയുള്ളൂ. മരണവീട്ടിൽ പോയാൽ ഒരാൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. മൃതദേഹം തൊട്ടാൽ വേണമെങ്കിൽ കുളിക്കാം. അതൊക്കെ സ്വാഭാവികമായ കാര്യം.

/// (NB: ഈ പോസ്റ്റിൽ ജാതി വർണ വ്യവസ്ഥ ഉദ്ദേശിച്ചിട്ടില്ല. അനുകൂലിക്കുന്നില്ല. സാമൂഹിക വശമേ പ്രതിപാദിച്ചിട്ടുള്ളൂ. അങ്ങിനെ ആരെങ്കിലും വ്യാഖ്യാനിച്ചാൽ അത് അവരുടെ മാത്രം പ്രശ്നമാണ്.)////

ഏറ്റവുമൊടുവിൽ ഒരു മുൻ‌കൂർ ജാമ്യം. അതായതു ഞാൻ ജാതിവാദിയല്ല, പക്ഷെ ജാതിയിൽ നിന്നേ വിവാഹം കഴിക്കൂ എന്ന് മനസുകൊണ്ട്.

വാൽ : അംബികയെയും ശശികലയെയും ഒന്നും കൊറോണ പിടിക്കില്ല