രവിചന്ദ്രൻ സി എഴുതുന്നു
ജീവിതം സമാനതകളില്ലാത്ത അവസരം

ചെന്നൈ IIT യില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ സംബന്ധിച്ച് ഒരു സീക്രട്ട് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ഞാനവിടെയിട്ട രണ്ട് കമന്റുകളാണ് താഴെ. ഒരു കമന്റിന്റെ പകുതിമാത്രം മോഷ്ടിച്ചെടുത്ത്‌ വര്‍ഗ്ഗീയവാദികളും ജാതിവാദികളും വ്യക്തിയധിക്ഷേപം നടത്തുന്നു എന്ന് പലരും അറിയിച്ചിരുന്നു. എന്തായാലും പതിവുപോലെ സംഗതി മറ്റൊരു വ്യാജ ‘ജാതി അനുഭവനിര്‍മ്മിതി’യാണ് എന്ന് മരണപെട്ട കുട്ടിയുടെ മാതാപിതാക്കള്‍ പരസ്യമായി പറഞ്ഞുകഴിഞ്ഞു. വര്‍ഗീയമാനങ്ങളുണ്ടോ എന്ന കാര്യത്തില്‍പോലും അതും അന്വേഷിക്കേണ്ടതാണ് എന്നാണവരുടെ
നിലപാട് അന്വേഷണം നടക്കട്ടെ, കുറ്റക്കാരുണ്ടെങ്കില്‍ കണ്ടെത്തട്ടെ-അതല്ലേ ന്യായമായ നിലപാട്? പക്ഷെ എല്ലാം തീരുമാനച്ചുറപ്പിച്ച മട്ടിലാണ് തല്‍പ്പരകക്ഷികള്‍ കാലുഷ്യം ഇളക്കിവിടുന്നത്. എത്ര പെട്ടെന്നാണ് തമോശക്തികള്‍ വേദാനജനകമായ മരണങ്ങള്‍ പോലും സ്വന്തം രാഷ്ട്രീയ വര്‍ഗ്ഗീയ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഫാത്തിമയുടെ ആത്മഹത്യയ്ക്ക് ശേഷം നടന്ന പ്രചരണങ്ങള്‍. കേരളസമൂഹത്തില്‍ തമ്മിലടിയും ജാതി-മത കാലുഷ്യവും പത്തിവിരിച്ചാടാന്‍ 24×7 നേര്‍ച്ചയിട്ട് നൊയമ്പുനോക്കുന്ന
ഇത്തരക്കാര്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്ന സംഭവമാണിത്.


Comment. 1
ആത്മഹത്യ താല്‍ക്കാലികപ്രശ്‌നത്തിനുള്ള സ്ഥിരംപരിഹാരമാണ്. It is permanent solution for a temporary problem. പ്രശ്‌നപരിഹാരം കണ്ടെത്തിയാല്‍ അതിന്റെ ഫലം അനുഭവിക്കാനും സാധിക്കില്ല. നിര്‍ഭാഗ്യകരവും ദു:ഖകരമവുമായ ഈ സംഭവത്തില്‍ മാതാപിതാക്കളുടെയും ഉറ്റവരുടെയും വേദന അപരിഹാര്യമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ ജോലി ചെയ്ത പത്ത് വര്‍ഷത്തിനുള്ളില്‍ എട്ട് ആത്മഹത്യകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. എതാണ്ടെല്ലാം വിദ്യാര്‍ത്ഥിനികള്‍. പലതിന്റെയും കാരണം വ്യത്യസ്തം. പ്രണയം, മാനസികപ്രശ്‌നങ്ങള്‍, അപമാനം, വൈകാരികമായ തിരിച്ചടികള്‍, മാര്‍ക്ക് കുറവ്, അപമാനഭാരം…. അങ്ങനെ പോകുന്നു. അദ്ധ്യാപകപീഡനം ഒന്നിലും പറഞ്ഞു കേട്ടിട്ടില്ല. തങ്ങളുടെ വാക്കിനും പ്രവര്‍ത്തിക്കും ഉത്തരവാദിത്വം മറ്റുള്ളവര്‍ക്കാണെന്ന് ചിന്തിക്കാനും വിശ്വാസിക്കാനും ഇഷ്ടപെടുന്ന മതാത്മക മനസ്സാണ് സമൂഹത്തിനുള്ളത്. ആത്മഹത്യകള്‍ക്ക് കാരണമായി ആരെയെങ്കിലും കിട്ടിയാല്‍ വല്ലാത്ത സന്തോഷം തോന്നുകയും അവര്‍ക്കെതിരെ സാങ്കല്‍പ്പികമായും വൈകാരികമായും ആഞ്ഞടിക്കുകയും ചെയ്യുക പതിവാണ്. ഈയിടെ ഒരു ബാങ്ക് അടിച്ചു തകര്‍ത്തത് ഓര്‍ക്കുക. ആത്മഹത്യകള്‍ ഇല്ലാതാക്കുകയോ അതില്‍ ദു:ഖിക്കുകയോ അല്ല മറിച്ച് രക്തസാക്ഷിത്വം ചൂഷണം ചെയ്യുന്നതുപോലെ അതുവെച്ച് തങ്ങളുടെ അമ്പോറ്റി നിലപാടുകള്‍ക്കും ഇഷ്ടധാരണകള്‍ക്കും തെളിവ് കണ്ടെത്തുകയാണ്. ചെന്നൈ IIT യില്‍ ഈ വര്‍ഷം നടന്ന അഞ്ചു ആത്മഹത്യകളിലും(ഫാത്തിമ അവിടെ ഈ വര്‍ഷം ആത്മഹത്യ ചെയ്ത രണ്ടാമത്തെ മലായാളിയാണ്) ഇല്ലാത്ത പ്രശ്‌നം ഇതില്‍ ഉണ്ടോ എന്നാരായുകയല്ല ഉണ്ട് എന്ന് സമര്‍ത്ഥിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. ഇന്നലെ ഇത്തരം കുറെ പോസ്റ്റുകളില്‍ ടാഗ് ചെയ്യപെട്ടിരുന്നു. ആത്മഹത്യ ചെയ്ത കുട്ടി അദ്ധ്യാപകരില്‍ ഒരാളുടെ പേര് (അയാള്‍ ആരാണെന്നും അറിയില്ലത്രെ) എഴുതി എന്നതുകൊണ്ട് അത് വര്‍ഗ്ഗീയപ്രശ്‌നമാണ് എന്നുറപ്പിക്കുന്നത് ശരിയാണോ? ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞത് പിന്നീട് കൂട്ടിയിട്ടെന്നും അതിന് ശേഷമാണ് വര്‍ഗ്ഗീയ പ്രശ്‌നം ഉണ്ടായതെന്നും കുട്ടിയുടെ പിതാവ് മീഡിയ വണ്‍ ചാനലില്‍ പറയുന്നത് കേട്ടു. പ്രശ്‌നമെന്ന് മാത്രമല്ല ജാതിയുടെ പ്രശ്‌നം ആണെന്നാണ് പുള്ളിക്കാരന്‍ പറയുന്നത്. ഇവിടെ വര്‍ഗ്ഗീയത(ഉണ്ടെങ്കിലും ഇല്ലെങ്കിലും) ആരോപിച്ചാല്‍ മനസ്സിലാക്കാം. പക്ഷെ ജാതീയത? ആരുടെ ജാതി? എന്തിലും ഏതിലും ജാതി ചേര്‍ത്തടിച്ചാല്‍ ഹിറ്റാക്കാം എന്ന വികൃത മാനസികാവസ്ഥയില്‍ നിന്നാണോ ഈ വാര്‍ത്തയും ജനിക്കുന്നത്? സംവിധായകന്‍-നടന്‍ വിഷയത്തില്‍ ഒരെണ്ണം കണ്ടതേയുള്ളൂ. ജാതി അനുഭവങ്ങളുടെ വ്യാജനിര്‍മ്മിതികള്‍ ഇപ്പോള്‍ പരമ്പരകളായി പ്രത്യക്ഷപെടുന്നുണ്ട്. ഇതും ആ പരമ്പരയില്‍ പെട്ട ഒന്നാണെന്ന് സംശയമുണ്ട്. ചെന്നൈ മാധ്യമങ്ങളിലും ഇംഗ്ലിഷ് ദിനപത്രങ്ങളും മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപെട്ട പ്രശ്‌നമാണ് കാരണമായി സൂചിപ്പിക്കുന്നത്. എന്നാല്‍ മുസ്ലീം-ദളിത് കുട്ടികള്‍ക്ക് രക്ഷയില്ല എന്നൊക്കെയാണ് മീഡിയ വണ്ണിലും ചില ഫേസ്ബുക്ക് പോസ്റ്റുകളിലും. ഈ വര്‍ഷം നടന്ന അഞ്ച് ആത്മഹത്യകളില്‍ ഒരാള്‍ അദ്ധ്യപിക ആയിരുന്നു. ഇതില്‍മാത്രം ജാതി കുത്തി തിരുകിയിരിക്കുന്നു. യാതൊരു തെളിവുമില്ലാത്ത ആരോപണമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ രാജകീയമായി ആഘോഷിക്കുന്നതെന്ന് തോന്നുന്നു.
37 Like Reply · 1d


Comment 2
തമിഴ്‌നാട് ജാതിയുക്തിവാദത്തിന് ഇരയായ സമൂഹമാണ്. കഴിഞ്ഞ 80 വര്‍ഷമായി ജാതിനിര്‍മാര്‍ജന പ്രവര്‍ത്തനമല്ല മറിച്ച് ജാതിപോഷണപ്രവര്‍ത്തനവും ജാതിയുക്തിവാദവുമാണ് അവിടെ തിമിര്‍ത്തത്. പെരിയാര്‍ രാമസ്വാമി നായ്കര്‍ അവതരിപ്പിച്ച യുക്തിവാദം ജാതിരാഷ്ടീയത്തിലും വിലപേശലിലും പരജാതിനിന്ദയിലും അധിഷ്ഠിതമായിരുന്നു. നാരായണഗുരു കേരളത്തില്‍ പറഞ്ഞ കാര്യം പറയാന്‍ അവിടെ ആളുണ്ടായില്ല. അംബേദ്കര്‍ ജാതിയെക്കുറിച്ച് പറഞ്ഞതും അവര്‍ക്ക് മനസ്സിലായില്ല. ജാതിയുക്തിവാദം പയറ്റി അധികാരവും സമ്പത്തും ആര്‍ജ്ജിച്ചു. ഇന്നന്തൊണ് അവസ്ഥ? 24×7 ജാതി പറഞ്ഞു ഇരുട്ടുപരത്തി നടന്നാല്‍ എന്തു സംഭവിക്കും എന്നറിയാനുള്ള ടെസ്റ്റ് ഡോസാണ് തമിഴ്‌നാട്. ഓരോ അണുവിലും ജാതീയത പ്രസരിക്കുന്ന റിഗ്രസീവ്‌ സമൂഹമായി തമിഴ്‌നാട് മാറിയിരിക്കുന്നു. എല്ലാവിഭാഗങ്ങളും പരസ്പര കാലുഷ്യത്തോടെ കാണുന്ന, ജാതിസ്വത്വങ്ങള്‍ ഉത്തരേന്ത്യയെക്കാള്‍ മൂര്‍ച്ഛിച്ച അവസ്ഥയില്‍. അയിത്തം വരെ നിലനില്‍ക്കുന്ന പോക്കറ്റുകള്‍. പച്ചയ്ക്ക് ജാതി പറയുന്ന രാഷ്ട്രീയക്കാര്‍….മിക്ക അനുഭവങ്ങളും ജാതി അനുഭവങ്ങളാണ്… അതേ അവസ്ഥയിലേക്ക് കേരളസമൂഹത്തെയും എത്തിക്കാനുള്ള പരിശ്രമങ്ങള്‍ വ്യാപകമാണ്. This is disgusting

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.