മിഡിൽ ഈസ്റ്റിൽ ഉള്ളവരെ മൂപ്പിക്കരുത്. അവിടം ഭരിക്കുന്നത് മോഡി – ഷാ അച്ചുതണ്ട് അല്ല

189

Dr SHANAVAS A R

മിത്രങ്ങളോടാണ്, ദയവായി നിങ്ങൾ പ്രവാസികളെ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ ഉള്ളവരെ മൂപ്പിക്കരുത്. അവിടം ഭരിക്കുന്നത് മോഡി – ഷാ അച്ചുതണ്ട് അല്ല. ആവേശം ഞരമ്പിൽ പിടിച്ചാൽ എട്ട് നിലയിൽ പണി കിട്ടും. സാധാരണ പ്രവാസി മിത്രങ്ങൾ ആവേശകുമാരന്മാരായി എന്തെങ്കിലും വർഗീയതയും വിഡ്ഢിത്തരങ്ങളും പുലമ്പും (മിത്രങ്ങൾക്ക് അതേ അറിയാവൂ എന്ന് നമുക്കല്ലേ മനസ്സിലാകൂ, അറബികൾക്ക് അത് അറിയില്ലല്ലോ ).

പ്രശ്നം ആകുമ്പോൾ മാപ്പ് പറച്ചിൽ, മദ്യത്തിനെ പഴി ചാരൽ, ജോലി നഷ്ടം, മാന ഹാനി, അവിടെ നിന്നും ഡീപോർട്ടഷൻ. ഇതൊക്കെ നമ്മൾ സ്ഥിരം കാണുന്നത് കൊണ്ട് പുതുമയില്ല. അത് ഡോക്ടർമാർ മുതൽ താഴോട്ട് ഉള്ള കൂലി പണിക്കാരൻ വരെ ഇതിന് മാറ്റമില്ല. അത് കൊണ്ട് ഇത് പോലുള്ള വാർത്തകൾ മൈൻഡ് ചെയ്യാതിരിക്കുക ആണ് പതിവ്.

പക്ഷേ ഇത് ഇത്തിരി കടുത്തു പോയി. ഇവിടത്തെ മിത്രങ്ങൾ ഇളക്കി കൊടുത്തപ്പോൾ ആവേശം കയറി ആണ് സൗദിയിൽ ഇരുന്ന് ഒന്നാന്തരം ഊച്ചാളിത്തരം കാണിച്ചത്. സൗദിയിൽ ഇരുന്നു ജോലി ചെയ്യുകയും അവിടെ മുസ്ലിങ്ങളുടെ വിശുദ്ധ കഅബ പൊളിക്കണമെന്നും സൗദി രാജാവിനെ മൃഗത്തിന്റെ പേര് വിളിക്കുകയും ചെയ്തു പണി ഇരന്നു വാങ്ങി. ദാ ഇപ്പോൾ വിധി വന്നു. ഒരു ലക്ഷം റിയാൽ പിഴ (ഏകദേശം 20 ലക്ഷം ഇന്ത്യൻ രൂപ ), 500 ചാട്ടവാർ അടി, 20 വർഷം തടവ്.അയാൾക്ക് ഇന്ത്യയിൽ ഭാര്യയും രണ്ടു വയസ്സുള്ള കുട്ടിയും ഉള്ളതാണ്. വളരെ പാവപ്പെട്ട കുടുംബം ആണ്. ഇവിടത്തെ മിത്രങ്ങൾക്ക് ഇപ്പോൾ സമാധാനം ആയി കാണുമല്ലോ?