പൗരത്വ ബില്ലിനെതിരെയുള്ള സമരം അക്രമാസക്തമെന്നും ശബരിമല കലാപം സമാധാനമെന്നും പ്രചരിപ്പിക്കുന്ന സംഘപുത്രന്മാർ അറിയാൻ

166

മൈത്രേയൻ തർക്കോവസ്കി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ രാജ്യത്തെ എല്ലാ സംഘികളും പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരങ്ങളെ ഒരു പ്രത്യേക മത വിഭാഗവുമായി കൂട്ടിക്കെട്ടാൻ പെടാപ്പാട് പെടുന്നുണ്ട്. കൗ ബെൽറ്റിലെ ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഇന്നലെ മുതൽ ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധങ്ങൾ എത്ര ശാന്തം ആയിരുന്നുവെന്നും അതിന് കാരണം സനാധന ധർമ്മം ആണെന്നുമുള്ള നുണകൾ പടച്ച് വിടുന്നുണ്ട്.

ശബരിമല പ്രക്ഷോഭത്തിൽ കെഎസ്ആർടിസിക്ക്‌ മാത്രം ഏതാണ്ട് ഒന്നേ കാൽ കോടിയുടെ നഷ്ടമാണ് ഉണ്ടായത്. തൊഴാൻ വന്ന സ്ത്രീകളുടെ തലക്ക് തേങ്ങ എറിയൽ, വനിതാ മാധ്യമ പ്രവർത്തരെ ഉപദ്രവിക്കൽ, പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിയൽ, സ്ത്രീകൾക്ക് നേരെ മുണ്ട് പൊക്കി കാണിക്കൽ അങ്ങനെ പല വകുപ്പുകളിലായി ഏതാണ്ട് 3000ത്തോളം സംഘപുത്രന്മാരെയാണ് കേരള പോലീസ് ആ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. ഇത്തരം അക്രമങ്ങൾക്ക് പുറമെ, മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച തെറ്റിനും നിരവധി സംഘപുത്രന്മാരും പുത്രികളും കോടതി കയറിയിറങ്ങേണ്ടി വന്നു. (കിട്ടിയ വിവരങ്ങൾ എല്ലാം കമന്റായി ചേർക്കാം. കൂടുതൽ ഫോട്ടോസ് കയ്യിലുള്ളവരും കമന്റ് ബോക്സിൽ നിക്ഷേപിക്കുക)

CAA-NRC വിരുദ്ധ സമരങ്ങൾ കേവലം ഒരു മതത്തിൽ പെട്ടവർ നടത്തുന്ന പോരാട്ടമല്ല. അത് ഇന്ത്യ എന്ന ആശയത്തെ തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിനെതിരെ ഒരു ജനത നടത്തുന്ന ചെറുത്ത്നിൽപ്പാണ്. ഭരണഘടനയെ തകർക്കാൻ നോക്കുന്ന ഹിന്ദുത്വശക്തികൾക്കെതിരെ ഇന്നാട്ടിലെ ജനാതിപത്യവിശ്വാസികൾ നടത്തുന്ന സമരമാണ്. അതിന് ഏതെങ്കിലും ഒരു മതത്തിന്റെയോ പാർട്ടിയുടെയോ നിറം നൽകി ഭിന്നിപ്പിച്ച് തോൽപ്പിക്കാൻ കഴിയുമെന്ന ഭരണകൂടത്തിന്റെ ആശ എട്ടായി മടക്കി പോക്കറ്റിൽ വെക്കാം