ജർമ്മൻ പാർലമെന്റ് മന്ദിരമായ റെയ്ഷ്റ്റാഗ് തീ വച്ചത് ഹിറ്റ്ലറുടെ വാടക അക്രമികളായിരുന്നു, ഇന്ത്യൻ അർബൻ നാസികളായ ബിജെപിക്കാരും അതുതന്നെ ചെയ്യുന്നു

255

ജർമ്മൻ പാർലമെന്റ് മന്ദിരമായ റെയ്ഷ്റ്റാഗ് തീ വച്ചത് ഹിറ്റ്ലറുടെ വാടക അക്രമികളായിരുന്നു. കമ്മ്യൂണിസ്റ്റു പാർട്ടിയെ അടിച്ചമർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. കമ്യൂണിസ്റ്റുകാരാണ് അത് ചെയ്തതെന്ന് ഹിറ്റ്ലറും അയാളുടെ അനുചരരും പ്രചരിപ്പിച്ചു. മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ് ജോർജി ദിമിത്രോവിനെ ആ കേസിൽ മുഖ്യ പ്രതിയാക്കി. കോടതിയിൽ ഹിറ്റ്ലറുടെ വ്യാജ ആരോപണങ്ങളെ പൊളിച്ചു കാണിക്കാൻ ദിമിത്രോവിന് കഴിഞ്ഞു. ലോകം ശ്രദ്ധിച്ച വിചാരണയായിരുന്നു അന്ന് നടന്നത്. ജർമ്മനിയിൽ നാസികൾ ചെയ്തതെല്ലാം അതുപോലെ പിന്തുടരുകയാണ് ഇന്ത്യൻ അർബൻ നാസികളായ ബിജെപിക്കാർ ഇപ്പോൾ പോലീസ് സർക്കാർ സഹായത്തോടെ ഈ രാജ്യത്തോടും രാജ്യത്തെ ജനതയോടും ഇവർ ചെയ്യുന്നത് .
രാജ്യത്തു നടക്കുന്നത് അക്രമവും തീവയ്‌പുമായി വലിയ ബന്ധമുണ്ട് ഈ അർബൻ ബിജെപി ഫാസിസ്റ്റുകൾക്ക്. രാത്രിയുടെ മറവിലാണ് അവർ സാമൂഹ്യ വിരുദ്ധരെയും പോലീസിനെയും മറ്റും ഉപയോഗിച്ച് ഈ ആക്രമണം നടത്തുക ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നത് അതാണ് . ഉത്തർപ്രദേശിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പ്രതികാരം ചെയ്യുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭീഷണി നടപ്പാക്കാൻ തുടങ്ങി. 20 ലേറെ പേരുടെ മരണത്തിനിടയാക്കിയ പോലീസ് ഭീകരതയ്ക്ക് ശേഷം, അവരെ തഴുകി തലോടുന്ന ഫാസിസമാണ് മോഡിയുടെ ഭരണവും ചെയ്യുന്നത്.. രാജ്യം ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അർബൻ ബിജെപി ഫാസിസം ഇതിനു മുന്നിൽ നാം തോറ്റുപോയാൽ അതോടെ തീർന്നു.