അഭിനവ സ്റ്റാൻലിന്മാർ

140

Nishanth KT Perumana

അഭിനവ സ്റ്റാൻലിന്മാർ

ഒരു വ്യക്തി അയാളുടെ കഴിവിന്റേയും, കരുത്തിന്റേയും അടിസ്ഥാനത്തിൽ സ്വാഭാവികമായി ഉയർന്നുവരാറുണ്ട്. അത് ഏകദേശം മിക്ക ജീവിവർഗ്ഗത്തിലേയും പ്രത്യേകതയാണ് . ഒരു കൂലിപ്പണിക്കാരൻ മുതൽ രാഷ്ട്രീയക്കാരൻ വരെയുള്ളവരിൽ ജോലിയിലും രാഷ്ട്രീത്തിലും മികവ് പുലർത്തുന്നവർ ശ്രദ്ദിക്കപ്പെടുകയും, കൂടുതൽ പ്രിവിലേജ് കരസ്ഥമാക്കപ്പെടുകയും ചെയ്യുകയും, നേതാവും ഭരണാധികാരിയും ആക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ് . അത് തന്നെയാണു് ആശയങ്ങളിലും ഉണ്ടാവുന്നതു്. ആശയങ്ങൾ നന്നായി ഉയർത്താൻ, വിശദീകരിക്കാൻ കഴിയുന്നവർ ശ്രദ്ദിക്കപ്പെടും, അതൊക്കെ സ്വാഭാവികം മാത്രമാണ് .

എന്നാൽ ചില വ്യക്തികൾ ഒരു പ്രത്യേക വ്യക്തി എന്ന നിലയിൽ, ഭരണാധികാരി എന്ന നിലയിൽ, നേതാവ് എന്ന നിലയിൽ, ആശയ പ്രചാരകൻ എന്ന നിലയിൽ, അധികാരവും, പണവും, സ്വാധീനവും, അശയവും, മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിച്ചു തുടങ്ങുമ്പോഴാണു് അയാൾ ഒരു ഏകാധിപതിയാവുന്നത്. ആശയവും, ആശയാധിഷ്ടിതമായ പ്രസ്ഥാനവും ഒരാൾ കൈപ്പിടിയിൽ ആക്കിക്കഴിഞ്ഞാൽ അത് ഏകാധിപത്യമാകുന്നു. അത്തരം ഒരു ഏകാധിപതിയായിരുന്നു സ്റ്റാൻലിൻ. നിരവധി സ്റ്റാൻലിൻമാരെ നമുക്ക് പലയിടത്തും കണ്ടുമുട്ടാൻ കഴിയും.

ആശയത്തെ ഗ്ലോറിഫൈ ചെയ്യുകയാണു് സ്റ്റാൻലിൻ ആദ്യം ചെയ്തതു്. മറ്റുള്ളവരേക്കാൾ നന്നായി, മറ്റുള്ളവർക്ക് മനസ്സിലാകും വിധം സ്റ്റാൻലിൽ അത് അവതരിപ്പിക്കുമായിരുന്നു.. ആയിരങ്ങൾ, പതിനായിരങ്ങൾ അതിൽ ആകൃഷ്ടരായി, ആശയത്തിനും, സ്റ്റാൻലിനും വേണ്ടി യുദ്ധത്തിൽ അവർ അണിചേർന്നു. കൂടുതലും മരിച്ചുവീണു.. അങ്ങനെ സ്റ്റാൻലിൻ ആരും ചോദ്യം ചെയ്യാൻ അറക്കുന്ന ഏക ഛത്രാധിപതിയായി. സ്റ്റാൻലിന് എതിരെ പ്രവർത്തിച്ചാലോ മിണ്ടിയാലോ തൂണു പിളർന്നുവരെ സ്റ്റാൻലിൻ വരുമെന്ന് ആളുകൾ വിശ്വസിച്ചു.സ്റ്റാൻലിന്റെ മുഖമോർത്താൽ ആ പേര് ഉരുവിട്ടാൽ പ്രത്യേക ധൈര്യവും, ശക്തിയും തങ്ങൾക്ക് ഉണ്ടാവുമെന്നും വരെ വിശ്വസിച്ചവർ റഷ്യയിൽ ഉണ്ടായിരുന്നു..

അധികാരവും, പണവും, അതിസമ്പന്നരുമായുള്ള ബന്ധവും, സുഖ സൗകര്യങ്ങളുമായി പ്രജകളേയും അനുയായികളേയും അടിച്ചമർത്തി സ്റ്റാൻലിൻ മുന്നേറി. എതിർ അഭിപ്രായം ഉള്ളവരെ ആദ്യം തന്ത്രപരമായും, പിന്നെ ചതിയിലൂടെയും കീഴ്പ്പെടുത്തി. കൊന്നു തള്ളി.തന്റേത് മാത്രമായ അനുചര വൃന്ദങ്ങളെ കൂട്ടി പാർട്ടിക്കുള്ളിൽ തന്നെ വിശ്വസ്ഥത ചേരി ഉണ്ടാക്കി.. അഭിപ്രായ വ്യത്യാസവും, ചോദ്യവും പ്രകടിപ്പിക്കുന്നവര “ഗുലാക്കുകൾ ” എന്ന ചാപ്പ അടിച്ചു.വർഗ്ഗവഞ്ചകർ, രാജ്യദ്രോഹികൾ, കുലംകുത്തികൾ, അസൂയക്കാർ എന്നിങ്ങനെ തനിക്ക് വഴങ്ങാത്ത, അഭിപ്രായ വ്യത്യാസം പറയുന്നവരെ ഗുലാക്കു ക്യാമ്പുകളിൽ അടച്ചു ക്രൂരമായി പീഢിപ്പിച്ചു കൊന്നു. ഏറ്റവും അടുത്ത അനുയായികളെ പോലും വിശ്വാസമില്ലായിരുന്ന സ്റ്റാൻലിൻ, അനുചര വൃന്ദത്തിനുള്ളിൽ തന്നെ രഹസ്യ പോലീസ് ഉണ്ടാക്കി നേരിയ വിശ്വാസ കുറവുള്ളവരെപോലും അവസരങ്ങൾ കാത്ത് ഇരുന്ന് വക വരുത്തി. ചിലർ നാടു് വിട്ടു രക്ഷപെട്ടു.

മുഖസ്തുതി മാത്രമായിരുന്നു സ്റ്റാൻലിന് ആകെ ഇഷ്ടമുണ്ടായിരുന്നതു്. ഒരു ചെറുവിമർശനമോ, ആശയപരമായ എതിർപ്പോ താങ്ങാൻ കഴിയാതിരുന്ന ദുർബലനായ മനുഷ്യനായിരുന്നു അദ്ദ്ദേഹം..അതുകൊണ്ടു് തന്നെ അത്തരക്കാരെ ആദ്യം അകറ്റിയും. പിന്നീടു കൈകാര്യം ചെയ്യുകയും ചെയ്തു.. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയും അവരെ ശത്രുക്കൾക്കെതിരെ ഉപയോഗിക്കാനാവും വിധം ഉപയോഗിച്ച് പിൻതള്ളി വലിച്ചെറിയാനും സ്റ്റാൻലിന് നന്നായി അറിയാമായിരുന്നു.. സ്റ്റാൻലിന്റെ ഏറ്റവും അടുത്ത അനുയായികൾ അവസാനം ശത്രുവാക്കപ്പെടുകയും വധിക്കപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്തു. സ്വന്തം കാര്യത്തിന് വേണ്ടി മാത്രം അനുചരവൃന്ദത്തെ ഉണ്ടാക്കിയ സ്റ്റാൻലിൻ, അവരോട് പോലും ഒരിക്കലും നീതി പുലർത്തിയില്ല.

സ്റ്റാൻലിനെ പോലെ അതേ മാനസിക വ്യാപരങ്ങൾ നമുക്ക് പലരിലും കാണാം.. അവരുടെ പ്രവർത്തികൾ സ്റ്റാലിൻലിന് സമം എത്താത്തണ് , കാലവും, ലോകവും ഒത്തിരി കടന്നു പോയതു കൊണ്ടു മാത്രമാണ് .. പലരേയും നമുക്ക് കാണാൻ കഴിയും. പലരിലും ഒരു സ്റ്റാൻലിൻ ഇടയ്ക്ക് ഉണരാറുള്ള പുലിയെപ്പോലെ ഉറങ്ങിക്കിടപ്പുണ്ട് .