വിജു പ്രസാദിൽ നിന്ന് പാസ്റ്റർ ജോഷുവയിലേക്കും ജഗ്ഗിവാസുദേവിൽ നിന്ന് സദ്ഗുരുവിലേക്കുമുള്ള ദൂരം

0
151
Sidharth Abimanyu
വിജു പ്രസാദിൽ നിന്ന് പാസ്റ്റർ ജോഷുവയിലേക്കും ജഗ്ഗിവാസുദേവിൽ നിന്ന് സദ്ഗുരുവിലേക്കുമുള്ള ദൂരം
—————–
“ട്രാൻസ് “എതിർക്കുന്നത് ഒരു പ്രത്യക മതവിഭാഗത്തെ മാത്രമല്ല അത് എല്ലാ മതത്തിലും ഉള്ള അഴുക്കിന്റെ ആഗോള വിഷയത്തെ തന്നെയാണ് ചർച്ചചെയ്യുന്നത് .എല്ലാവർക്കും അറിയാവുന്ന വിഷയമായിരുന്നാലും ഈ ഹൈടെക് യുഗത്തിലും ലോകത്ത് ഇങ്ങനെയും കാര്യങ്ങൾ നടക്കുന്നുണ്ട് എന്നത് ഒന്നുകൂടെ ഓർമ്മിപ്പിക്കാൻ. വിജു പ്രസാദിൽ നിന്ന് പാസ്റ്റർ ജോഷുവിലെക്കുള്ള ദൂരം വളരെ ചെറുതാണ്.വേറൊരു പ്രൊഫഷണൽസിനും ചിന്തിക്കുന്നതിലുമപ്പുറമുള്ള കുറഞ്ഞ സമയംകൊണ്ടുള്ള വളർച്ച.അതാണ് ആത്മീയത എന്ന നമ്പർ 1 തട്ടിപ്പിന്റെ അടിത്തറയും പുതിയ ആൾദൈവങ്ങളുടെ ജന്മത്തിനു ഫ്രോഡ്കളെ ആകർഷിക്കുന്നതും.
കർണാടകയിൽ ജനിച്ച സാദാരണക്കാരനായ ജഗ്ഗി വാസുദേവിൽ നിന്നും ഇന്ന് ലോകത്ത് തന്നെ കോടിക്കണക്കിന് ഫോളോവെർസ് ഉള്ള സദ്ഗുരുവിലേക്കുള്ള ദൂരവും വളരെ ചെറുതാണ്.
ചെറുതും വലുതുമായ അനേകം ക്രിമിനൽ കേസുകൾ അയാളുടെ നേർക്ക് ഉണ്ട്.
ഒന്നിനും തീർപ്പോ ആരും അതിലേക്ക് എത്തിനോക്കാനോ നിൽക്കാറില്ല. Inner engineering എന്ന് പറയുന്ന ഒരു കോഴ്സിന് പതിനായിരങ്ങൾ ആണ് ഫീസ് ആയി വാങ്ങുന്നത് അതും വെറും മൂന്ന് ദിവസത്തെ.
കോയമ്പത്തൂരിൽ ഏക്കർ കണക്കിന് സ്ഥലത്തായാണ് ഇഷാഫൗണ്ടേഷൻ വ്യാപിച്ചു കിടക്കുന്നത്. കുടിയേറ്റക്കാരുടെ പട്ടയം കൈക്കലാക്കി അവരെ കുടിയൊഴിപ്പിച് വനം കയ്യേറി ആണ് ആ പുണ്യഭൂമി എന്ന് വിശേഷിപ്പിക്കുന്ന ആശ്രമം നിലകൊള്ളുന്നത് (കേസും ഉണ്ട് ).അയാളെ കുറിച്ച് പറയാൻ ഒരുപാടുണ്ട്.അത്രക്കും ബ്രില്ലിന്റ് ക്രിമിനൽ ആണ്.സന്തോഷ് പണ്ഡിറ്റ് തോറ്റുപോകുന്ന ഡയലോഗുകൾ മാത്രം അടിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ.താഴെ കാണുന്നത് ഈ വർഷം ഇഷയിൽ നടന്ന ശിവരാത്രി ആഘോഷത്തിന്റെ ആണ് (song edited ആണ് എന്റെ വഹ )
അത് കണ്ടാൽ അറിയാം അയാളുടെ റേഞ്ച്.
നമ്മൾ ആരും വളർന്നിട്ടൊന്നും ഇല്ല.
വളർന്നെന്ന് വെറും തോന്നൽ മാത്രമാണ്
Advertisements