അസമയത്തൊരു പെണ്‍കുട്ടി ! അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഏതുസമയമാണ് ഒരു പെണ്‍കുട്ടിക്ക് അസമയം ?

291

എഴുതിയത്  : Sreekuttan Elappuram

പിങ്കിലെ അഡ്വക്കേറ്റ് ദീപക് സെയ്ഗാള്‍, ക്വീനിലെ അഡ്വക്കേറ്റ് മുകുന്ദന്‍, നേര്‍കൊണ്ട പറവയിലെ അഡ്വക്കേറ്റ് ഭരത് സുബ്രഹ്മണ്യം.. മൂന്നു ഭാഷകളിലായി മൂവരും പറയാന്‍ ശ്ര‍മിച്ചത് ഒരേയൊരു കാര്യമാണ്.

Image may contain: 3 people, people smiling, suitഒറ്റയ്ക്കു താമസിക്കുന്ന ഒരു പെണ്‍കുട്ടി, അധ്വാനിച്ചു പണംസമ്പാദിക്കുന്ന ഒരു പെണ്‍കുട്ടി, ആണുങ്ങളോടായാലും പെണ്ണുങ്ങളോടായാലും ഫ്രീയായി ചിരിച്ചു സംസാരിക്കുന്ന ഒരു പെണ്‍കുട്ടി, രാത്രിയില്‍ താമസിച്ചു വീട്ടിലെത്തുന്ന പെണ്‍കുട്ടി, പുരുഷസുഹൃത്തുക്കളോടൊത്ത് സിനിമകാണാനോ ഹോട്ടലില്‍ ആഹാരം കഴിക്കാനോ ഒക്കെ പോകുന്ന ഒരു പെണ്‍കുട്ടി, ജീന്‍സോ, ടൈറ്റ് ഷര്‍ട്ടോ അല്ലെങ്കില്‍ മോഡേണ്‍ വസ്ത്രങ്ങളോ ധരിക്കുന്ന ഒരു പെണ്‍കുട്ടി, മദ്യപിക്കുന്ന ഒരു പെണ്‍കുട്ടി..എക്സ്സട്രാ…എക്സ്സട്രാ…എക്സ്സട്രാ…എക്സ്സട്രാ..നൂറുകണക്കിന് എക്സ്സട്രാ…

ഈ കുട്ടികളൊക്കെയും പോക്കുകേസുകളാണ്. എളുപ്പം വളച്ച് കാര്യം സാധിക്കുവാന്‍ പറ്റുന്നവരാണ്. പണത്തിനായി എന്തും ചെയ്യാന്‍ ഒരുക്കമായ കൂട്ടങ്ങളാണിവര്‍. ഉത്തമയായ സ്ത്രീകള്‍ കുടുംബം നോക്കി വീട്ടിനുള്ളില്‍ മാത്രം കഴിയുന്നവരാണ്.

നമ്മുടേ സമൂഹപൊതുചിന്താഗതിയില്‍ അങ്ങേയറ്റം ആഴത്തില്‍പതിഞ്ഞുപോയ ചിന്താഗതികളാണിതൊക്കെ. വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങിയിരിക്കാത്ത പെണ്ണുങ്ങള്‍ക്ക് വല്ലതും പറ്റിയില്ലെങ്കിലേ ഉള്ളൂ അത്ഭുതം. ഭാരതത്തെ ഇളക്കിമറിച്ച നിര്‍ഭയകേസിലും ഈ പൊതുഅഭിപ്രായം ഉയര്‍ന്നുവന്നിരുന്നു. ഇതിലെ ഏറ്റവും വലിയ ദുരന്തമെന്താണെന്നുവച്ചാല്‍ ഈ അഭിപ്രായങ്ങള്‍ പറഞ്ഞത് പുരുഷന്മാര്‍ മാത്രമായിരുന്നില്ല എന്നതാണ്. സത്യത്തില്‍ നമ്മുടെ സ്ത്രീകള്‍ക്ക് ഏറ്റവും വലിയ ശത്രുക്കള്‍ നിര്‍ഭാഗ്യവശാല്‍ സ്ത്രീകള്‍ തന്നെയാണ് എന്നുള്ളതാണ്. ആണുങ്ങള്‍ മാത്രം മാറിയതുകൊണ്ടോ നന്നായതുകൊണ്ടോ ഒരു കാര്യവുമില്ല.

അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ വാദങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുകയാണ്.

“അസമയത്തൊരു പെണ്‍കുട്ടി!ഏതാണാ സമയം? നിങ്ങള്‍ അസമയത്തൊരു പെണ്‍കുട്ടിയെ കണ്ടതല്ലേ. എനിക്ക് അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ? ഏതുസമയമാണ് ഒരു പെണ്‍കുട്ടിക്ക് അസമയം. ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിച്ച് എപ്പോഴാണ് ഒരു പെണ്‍കുട്ടിക്ക് അസമയം?. അങ്ങനെ ആണിനുമാത്രമായി ഇല്ലാത്ത ഒരു അസമയം ഇവിടെ ഒരു പെണ്‍കുട്ടിക്ക് മാത്രമുണ്ടെങ്കില്‍ ഇറ്റ്സ് ആന്‍ ഇന്‍ഫിന്റുവന്റ് ഓഫ് ബേസിക് റൈറ്റ്സ് ഓഫ് ആന്‍ ഇന്ത്യന്‍ സിറ്റിസണ്‍. റൈറ്റ് റ്റു ഈക്വാലിറ്റി. ആര്‍ട്ടിക്കില്‍ ഫോര്‍ട്ടീന്‍ ഓഫ് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍. അസമയത്തൊരു പെണ്‍കുട്ടിയെക്കണ്ടതായി മൊഴി രേഖപ്പെടുത്തുമ്പോള്‍ ആ സമയം ഏതാണെന്ന്‍ കൃത്യമായി രേഖപ്പെടുത്താന്‍ കോടതിക്കുകഴിയണം”

“മിസ്റ്റര്‍ മുകുന്ദന്‍ നിങ്ങള്‍ ബഹുമാനപ്പെട്ട കോടതിയുടെ പ്രിവില്യേജസിനെ ഒരിക്കലും ചോദ്യം ചെയ്യരുത്?”

“ഐ വില്‍ ക്വ്യസ്റ്റ്യന്‍ ദ കോര്‍ട്ട്. ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണെങ്കില്‍ ചോദ്യംചെയ്യപെടുകതന്നെചെയ്യും. കാരണം കോടതിയേക്കാല്‍ വലുതാണ് സത്യം. അല്ലെങ്കില്‍ കോടതി ഉറക്കെ വിളിച്ചുപറയണം. നമ്മുടെ ഈനാട്ടില്‍ ഇത്ര മണിതൊട്ട് ഇത്ര മണിവരെ അസമയമാണ്, ആ സമയത്ത് പുറത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന യാതൊന്നിനും നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയില്ലെന്ന്”

മാറണം നമ്മുടെ സമൂഹചിന്താഗതി.

ശ്രീ