വിവാഹം കഴിക്കാത്ത, കുട്ടികൾ ഇല്ലാത്ത സ്ത്രീകളാണ് ഏറ്റവും സന്തോഷം അനുഭവിക്കുന്നത്

1065

Vishnu Vijayan എഴുതുന്നു 

വിവാഹം കഴിക്കാത്ത കുട്ടികൾ ഇല്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും സന്തോഷം അനുഭവിക്കുന്നത് എന്നൊരു വാർത്ത കഴിഞ്ഞ ദിവസം വായിച്ചത് ഓർക്കുന്നു.

ലണ്ടൻ സ്കൂൾ ഓഫ് ഇകണോമിക്സ് ബിഹേവിയറൽ സയൻസ് പ്രൊഫസർ പോൾ ഡോളൻ നടത്തിയ പഠനങ്ങളാണ് ഇപ്പോൾ ഇതിനാധാരം.

Vishnu Vijayan

വിവാഹവും, കുട്ടികളെ വളർത്തലും ഒക്കെ ജീവിത ലക്ഷ്യമായി കാണുന്നതാണല്ലോ നമ്മുടെ പരമ്പരാഗത സങ്കൽപ്പം, എന്നാൽ ഈ പരമ്പരാഗതമായി ജീവിത വിജയത്തെ അളക്കാൻ ഉപയോഗിക്കുന്ന അളവുകോൽ സന്തോഷത്തെ അളക്കാൻ പ്രാപ്തമല്ല 
എന്ന് പഠനങ്ങൾ പറയുന്നു.

ശാസ്ത്ര ലോകം ഇതൊക്കെയാണ് പറയുന്നതെങ്കിലും, നമ്മൾ ഒക്കെ വലിയ വലിയ സാമൂഹിക ശാസ്ത്രജ്ഞർ ആയത് കൊണ്ട് ഇനി നമുക്ക് നമ്മുടെ നാട്ടിലേക്ക് വരാം, നമുക്കിടയിലേക്ക്.

പഠനം ഒക്കെ എവിടെവരെ ആയി…!

ഇതുവരെ ജോലി ആയില്ലേ….!

കല്യാണം കഴിക്കാൻ പ്ലാൻ ഒന്നുമില്ലേ…!

ഒരു ഇരുപത് വയസ്സിൽ തുടങ്ങി ഏതാണ്ട് മുപ്പത് വയസ്സ് വരെ ഏറക്കുറെ എല്ലാവരും കടന്നു പോകുന്ന ചോദ്യങ്ങളാണ്.

കുറച്ചു കൂടി കഴിഞ്ഞാൽ കല്യാണം കഴിക്കാൻ താത്പര്യം ഒന്നുമില്ലേ അതോ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് ചോദ്യത്തിൻ്റെ ശൈലി മാറിത്തുടങ്ങും…!!!

Related imageനാട്ടിൽ പരക്കെ കണ്ടുവരുന്ന നാട്ടുകാരുടെ ചില വ്യാകുലതകളാണല്ലോ ! നാട്ടുകാരെന്ന് പറയുമ്പോൾ അത് പലപ്പോഴും നമ്മൾ തന്നെയാകാം കെട്ടോ.

ഇത് ആൺപെൺ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും നേരിടേണ്ടി വരുന്ന ചോദ്യമാണ്.

കാലം കടന്നു പോകുമ്പോൾ ചോദ്യത്തിൻ്റെ രീതിയും കാഠിന്യവും കൂടുന്നത് മേൽപ്പറഞ്ഞ അവിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ തന്നെയാണ്.

അപ്പോൾ ഈ ചോദ്യങ്ങളാൽ സമ്പന്നമായ സമൂഹത്തിൽ ഒരു സ്ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടാൽ എന്തായിരക്കും അവസ്ഥ…

എനിക്കൊരു കാമുകനുണ്ട്, ആ ബന്ധത്തിൽ രണ്ടര വയസ്സുള്ള ഒരു മകളുമുണ്ട്. ഇക്കാര്യം തുറന്നു പറയുന്നതിൽ അഭിമാനമേയുള്ളൂ വിവാഹം കഴിച്ചില്ലെങ്കിലും എനിക്കൊന്നും സംഭവിക്കാനേ പോകുന്നില്ല.

ഭാവിയില്‍ വിവാഹം കഴിച്ചേക്കാം, അങ്ങനെയൊരു ആഗ്രഹം ഉണ്ടായാൽ. കുട്ടികള്‍ ഉണ്ടാകാന്‍ വേണ്ടി വിവാഹം കഴിച്ചിരിക്കണമെന്ന സങ്കല്‍പ്പത്തിനോട് എനിക്ക് യാതൊരു തരത്തിലുള്ള യോജിപ്പും ഇല്ല.

വിമര്‍ശകരോട് യാതൊന്നും പറയാനില്ല. വിവാഹം മനോഹരമാണ്, പക്ഷേ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.

ബോളിവുഡ് താരം മാഹി ഗിൽ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ്.

ഒരു സ്ത്രീ അവിവാഹിതയായി കഴിയുക എന്നത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രമാണ്,

എന്നാലും ആ തിരഞ്ഞെടുപ്പിൽ ആകുലത അനുഭവിക്കുന്ന ആളുകൾ കുറഞ്ഞപക്ഷം തിരിച്ചറിയേണ്ട കാര്യം,

നമ്മുടേത് പോലൊരു സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനം എടുക്കുന്ന ഏതൊരു സ്ത്രീയും തനിക്ക് നേരെ വരാനിടയുള്ള ഇത്തരം ഓഡിറ്റിങ് നെ നേരിടാൻ ഉറച്ച ബോധ്യമുള്ളവർ കൂടിയായിരിക്കും.

അവരവരുടെ ജീവിതം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ്…

Previous articleശീഘ്ര സ്ഖലനത്തെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവർക്കായി..
Next articleസൗഹൃദങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.