Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പുതിയ മെഡിക്കൽ കോളേജുകൾ നിർമിക്കും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ ഉൾക്കൊള്ളും

പുതിയ മെഡിക്കൽ കോളേജുകൾ നിർമിക്കും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ ഉൾക്കൊള്ളും

ആ
ആരോഗ്യമന്ത്രിSource Link
about 13 hours ago
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും എന്നുള്ളത് യുഡിഎഫ് സർക്കാരിന്റെ നയത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട ഡോ. ഹാരിസ് ചിറയ്ക്കലിന്റെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുമെന്നും മെഡിക്കൽ കോളേജുകളിൽ സന്ദർശനം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. To advertise here, 'പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നത് ഞങ്ങളുടെ നയം. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. തിരുവനന്തപുരം, ഹരിപ്പാട് മെഡിക്കൽ കോളേജുകൾ നിർമിക്കും. ബാക്കിയുള്ള മെഡിക്കൽ കോളേജുകളിൽ നിലവിലുള്ള സൗകര്യങ്ങൾ വിപുലമാക്കും. ഡോ. ഹാരിസിന്റെ നിർദേശങ്ങൾ ഉൾക്കൊള്ളും. മെഡിക്കൽ കോളേജുകൾ സന്ദർശിക്കും. രോഗികളുടെ പരാതി കേൾക്കും. ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കും.' ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട കോഴഞ്ചേരിയിൽ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അതിൽ ഉടൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ നടപടികൾക്കുള്ള യോഗം ചേർന്നുവെന്നും രോഗികൾക്കായി ആശുപത്രിയിൽ കൂടുതൽ കിടക്കകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ ആശുപത്രികളിലും കൃത്യമായി സേവനം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്ന് ലഭ്യത ഉറപ്പുവരുത്താനും പറഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനവും ഇതിൽ ആവശ്യമാണ്. വൃത്തിയില്ലാത്ത സാഹചര്യം രോഗങ്ങൾ ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുമായും വൈകാതെ ഒരു യോഗം ചേരും.' ആരോഗ്യമന്ത്രി പറഞ്ഞു. എബോള സംബന്ധിച്ച് സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യയിൽ ഇതുവരെ എബോള സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാൽ, അങ്ങനെയുള്ളവർക്കായി ഐസൊലേഷൻ വാർഡുകൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡിഎംഓയെ അറിയിക്കണം.' അദ്ദേഹം പറഞ്ഞു. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തന്റെ വകുപ്പുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നായിരുന്ന ആരോഗ്യമന്ത്രിയുടെ മറുപടി. 'എന്റെ വകുപ്പുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ആ വിഷയത്തിൽ ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല.' മന്ത്രി പറഞ്ഞു. Content Highlights: Establishment of new medical colleges in Thiruvananthapuram and Haripad. Implementation of Dr. Harris Chirayakkal's recommendations for facility improvements. Expansion of doctor positions and hospital capacity across state facilities. Commitment to addressing medical negligence and enhancing public health infrastructure. Proactive monitoring and isolation protocols for Ebola prevention. Published: 24 May 2026, 12:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക