Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
വീണയ്ക്ക് ഇ.ഡി. സമൻസ്; ‘രക്ഷാപ്രവർത്തകർക്ക്’ മുൻകൂർ ജാമ്യം

വീണയ്ക്ക് ഇ.ഡി. സമൻസ്; ‘രക്ഷാപ്രവർത്തകർക്ക്’ മുൻകൂർ ജാമ്യം

പ
പ്രധാന വാർത്തകൾSource Link
about 2 hours ago
ഓൺലൈൻ ഡെസ്ക് Published: June 09, 2026 07:13 PM IST 1 minute Read Link Copied ടി. വീണ (ചിത്രം: മനോരമ), 2023ല്‍ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിക്കുന്ന ദൃശ്യം. (ചിത്രം: മനോരമ) Mail This Article × Follow Us മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി സമൻസ് എന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. വീണ ഉൾപ്പെടെ 9 പേർ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിനു കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിൽ 5 പ്രതികൾക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു എന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. 308 വകുപ്പ് ചേർത്തതിൽ അസ്വഭാവികതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം. മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വീണ ഉൾപ്പെടെ 9 പേർ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവരും സമൻസ് ലഭിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിനു കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിൽ 5 പ്രതികൾക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 308 വകുപ്പ് ചേർത്തതിൽ അസ്വഭാവികതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്. അനിൽകുമാർ, സുരക്ഷാ സംഘത്തിലെ അംഗങ്ങളായ എസ്. സന്ദീപ്, വി.കെ.ഷൈജു, ആർ.അരുൺ, വി.വി. വിപിൻ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.  തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ പരാജയം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സിപിഎം സംസ്ഥാന സമിതിക്കു കഴിഞ്ഞില്ലെന്ന് അംഗീകരിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തോല്‍വിയുടെ കാരണം പൊതുജനങ്ങളിൽനിന്ന് അറിയാനും സിപിഎം തീരുമാനിച്ചു. എല്ലാ മേഖലയിലുമുള്ള ജനങ്ങളില്‍നിന്ന് വാട്‌സാപ് വഴിയും ഇമെയില്‍ വഴിയും അഭിപ്രായം തേടുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ആവശ്യം ഹൈക്കോടതി തള്ളി. തന്ത്രിക്ക് ലഭിച്ച ജാമ്യം നിലനിർത്തിയ കോടതി, എന്നാൽ അദ്ദേഹത്തിന് അനുകൂലമായി കൊല്ലം വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങൾ പൂർണമായും റദ്ദാക്കി. തന്ത്രിക്കെതിരെ തെളിവില്ലെന്ന കീഴ്ക്കോടതിയുടെ നിരീക്ഷണം അന്വേഷണത്തെ ബാധിക്കുമെന്ന എസ്ഐടിയുടെ വാദം ശരിവച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നടപടി. പാക്ക് അധിനിവേശ കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്ഥാൻ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. റാവലക്കോട്ട് നഗരത്തിലാണ് അക്രമം അതിരൂക്ഷമായത്. English Summary: Today's Recap - 09 06 2026 ×
പൂർണ്ണ വാർത്ത വായിക്കുക