ന്യൂദല്‍ഹി: ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) ലംഘനം ആരോപിച്ച് വേദാന്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഫീസുകളിലും മറ്റിടങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) റെയ്ഡ്. ഖനന വ്യവസായ രംഗത്തെ വമ്പന്മാരായ വേദാന്തയുടെ മാതൃസ്ഥാപനമായ വേദാന്ത റിസോഴ്സസിന് നല്കിയ റോയല്‍റ്റി തുകയുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യവസായി അനില്‍ അഗര്‍വാളാണ് വേദാന്തയുടെ പ്രൊമോട്ടര്‍. റെയ്ഡ് നടന്ന ഇടങ്ങളില്‍ വേദാന്തയുടെ ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളും ഉള്‍പ്പെടുന്നു. ഇ.ഡി റെയ്ഡ് നടനന്നതായി വേദാന്ത അധികൃതരുടെ സ്ഥിരീകരണവും പുറത്തുവന്നിരുന്നു. തിങ്കളാഴ്ചയോടെയാണ് വേദാന്തയ്ക്കെതിരായ നടപടികള്‍ ആരംഭിച്ചതെന്ന് […]
