മലയാളി കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. മികച്ച അഭിനയശൈലി കൊണ്ടും അതിലുപരി മിമിക്രിയിലൂടെയുള്ള അനുകരണപാടവം കൊണ്ടുമാണ് താരം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്. സ്വന്തം ജീവിതത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ വേദികളിൽ രസകരമായി അവതരിപ്പിച്ച് കാണികളെ കയ്യിലെടുക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ജയറാം ഇപ്പോൾ സജീവമായി അഭിനയം തുടരുന്നുണ്ട്. മിമിക്രിയിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ പ്രിയങ്കരനായ നടനായി അദ്ദേഹം മാറി. ഇപ്പോഴിതാ […]
