മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ വീണ്ടും ജോർജുകുട്ടിയായി എത്തിയപ്പോൾ ആരാധകർ സിനിമയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. റിലീസിന് ശേഷം ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം, സിനിമയിലെ ചില പുതുമുഖ താരങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും ശ്രദ്ധ നേടിയ കഥാപാത്രമാണ് അവിര. ചിത്രത്തിൽ താരതമ്യേന കുറഞ്ഞ സ്ക്രീൻ ടൈം മാത്രമാണ് ലഭിച്ചതെങ്കിലും അവിര എന്ന […]
