ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയാണ് തുടക്കത്തിനുള്ളത്. ഇന്‍ഡസ്ട്രി ഹിറ്റായ 2018ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഓരോ പോസ്റ്ററും പ്രതീക്ഷ ഉയര്‍ത്തുന്ന തരത്തിലായിരുന്നു. വിസ്മയയെയാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നതെങ്കിലും പോസ്റ്ററിലെ മോഹന്‍ലാലിന്റെ സാന്നിധ്യം പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ചെറിയ വേഷം ചെയ്യുമെന്ന് ആദ്യമേ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ […]
