അയര്‍ലാന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ വരാനിരിക്കുന്ന ടി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ പിന്‍വലിച്ചു. താരത്തിന്റെ ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് ബി.സി.സി.ഐ മെഡിക്കല്‍ ടീമും ടീം മാനേജ്മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിച്ചത്. വരാനിരിക്കുന്ന നീണ്ട അന്താരാഷ്ട്ര സീസണിന് മുന്നോടിയായി മതിയായ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. രണ്ട് ടി-20 പരമ്പരകള്‍ക്കും സിറാജിന് പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെയാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി […]
