ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിന് യമാലിനെ പ്രശംസിച്ച് അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. യമാലിനെ ഈ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമെന്നാണ് മെസി വിശേഷിപ്പിച്ചത്. അഡിഡാസ് നടത്തിയ ഒരു പരിപാടിയിലാണ് മെസി യമാലിനെക്കുറിച്ച് സംസാരിച്ചത്. ‘വളരെ മികച്ച കഴിവുകളുള്ള ഒരു പുതിയ തലമുറ ഫുട്ബോളിലുണ്ട്. അവര്‍ക്ക് മുന്നില്‍ ഒരുപാട് വര്‍ഷങ്ങളുണ്ട്. പ്രായം കൊണ്ടും ഇതുവരെ നടത്തിയ പ്രകടനങ്ങള്‍ കൊണ്ടും ഭാവിയില്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള നേട്ടങ്ങള്‍ അനുസരിച്ചും ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ലാമിന്റെ പേര് […]
