ന്യൂദൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഈ മാസം മൂന്നിന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ ചോദ്യപേപ്പറിലെ 410 ൽ 135 ചോദ്യങ്ങളും ആവർത്തിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ ഉൾപ്പെട്ടതായി അന്വേഷണം നടത്തിയ രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എ.ഡി.ജി.പി വിശാൽ ബൻസാൽ അറിയിച്ചതിനെ തുടർന്നാണ് നാഷണൽ ടെസ്റ്റിങ് […]
