ബീജിങ്: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും ആഗോള വിപണിയില്‍ തങ്ങളുടെ മേധാവിത്വം ആവര്‍ത്തിച്ച് ചൈന. യു.എസ്-ഇസ്രഈല്‍-ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളി നേരിടുമ്പോഴാണ്, മെയ് മാസത്തില്‍ ചൈനയുടെ കയറ്റുമതി കുതിച്ചുയര്‍ന്നത്. ചൊവ്വാഴ്ച പുറത്തുവിട്ട ചൈനീസ് കസ്റ്റംസ് ഡാറ്റ (ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് ചൈന കസ്റ്റംസ്) പ്രകാരം, മെയ് മാസത്തില്‍ രാജ്യത്തിന്റെ കയറ്റുമതി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19.4 ശതമാനം വര്‍ധിച്ച് 376.78 ബില്യണ്‍ യു.എസ് ഡോളറില്‍ എത്തി. സാമ്പത്തിക […]
