അടങ്ങാത്ത പാഷനുണ്ടെങ്കില്‍ അതിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രായം ഒരു തടസമല്ലെന്ന് പല മേഖലയിലും പ്രഗത്ഭരായിട്ടുള്ളവര്‍ തെളിയിച്ചിട്ടുള്ളതാണ്. സിനിമയിലും പ്രായത്തെ വകവെക്കാതെ തങ്ങളുടെ പാഷന് വേണ്ടി മുന്നിട്ടിറങ്ങുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ രണ്ട് സംവിധായകര്‍ ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ലോകസിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗും ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകന്‍ സിംഗിതം ശ്രീനിവാസ റാവുവുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 74ാം വയസില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് പുതിയ ചിത്രം തിയേറ്ററുകളിലെത്തിക്കുകയാണ് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ്. ഡിസ്‌ക്ലോസര്‍ ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂണ്‍ […]
