2026 ഫിഫ ലോകകപ്പില്‍ റഫറിയായി ചുമതലയേല്‍ക്കുന്ന ആദ്യ സൊമാലിയക്കാരനാകാനിരുന്ന ഒമര്‍ ആര്‍ട്ടണിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചു. ഇതോടെ ലോകകപ്പില്‍ അദ്ദേഹത്തിന് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍, ‘ഒമര്‍ ആര്‍ട്ടണിന് 2026 ഫിഫ ലോകകപ്പിനായുള്ള പരിശീലനത്തിലും മത്സര നിയന്ത്രണ ചുമതലകളിലും പങ്കെടുക്കാന്‍ കഴിയില്ല’ എന്ന് ഫിഫ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം യു.എസ് അധികൃതര്‍ക്കാണെന്ന് വ്യക്തമാക്കിയ ഫിഫ, ‘ഒമര്‍ ആര്‍ട്ടണിന്റെ നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്’ എന്നും പറഞ്ഞു. ‘വിസ […]
