മലയാളി കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. മികച്ച അഭിനയശൈലി കൊണ്ടും അതിലുപരി മിമിക്രിയിലൂടെയുള്ള അനുകരണപാടവം കൊണ്ടുമാണ് താരം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്. സ്വന്തം ജീവിതത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ വേദികളിൽ രസകരമായി അവതരിപ്പിച്ച് കാണികളെ കയ്യിലെടുക്കുക എന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്. ഇപ്പോൾ ജയറാം തന്റെ മകൻ കാളിദാസിന് ദേശീയ പുരസ്കാരം ലഭിച്ച ചടങ്ങിൽ നടന്ന രസകരമായ ഒരു സംഭവം പങ്കുവെക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ’എന്റെ […]
