മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പ്രഖ്യാപനവും ചിത്രീകരണവും ആരംഭിച്ചതിന് ശേഷവും മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ മറ്റ് ചില സിനിമകൾ റിലീസ് ചെയ്തിരുന്നെങ്കിലും, റാമിന്റെ റിലീസിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് റാം സിനിമ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സംവിധായകൻ മനസുതുറന്നത്. ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ തനിക്കുതന്നെ വ്യക്തതയില്ലെന്നാണ് ജീത്തു ജോസഫ് […]
