2026 ഫിഫ ലോകകപ്പിനുള്ള ആവേശ കാത്തിരിപ്പിലാണ് ആരാധകര്‍. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് പന്തുരുളാന്‍ ഇനി ഏഴ് ദിവസങ്ങള്‍ മാത്രം. ജൂണ്‍ 11 മുതലാണ് കായിക മാമാങ്കത്തിന് അരങ്ങുണരുക. പിന്നീട് ജൂലൈ 19 വരെ ലോകത്തിന്റെ വിവിധ കോണുകളില്‍ കാല്പന്ത് കളിയുടെ ആരവങ്ങളും ആഘോഷങ്ങളും ഉയരും. പുതിയ ഒരു ലോകകപ്പിന് തിരശീലയുയരുമ്പോള്‍ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രായം നാല്പത് കഴിഞ്ഞിട്ടും ഒരു തുടക്കക്കാരന്റെ വീറും വാശിയോടെയുമാണ് താരം […]
