മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ. പതിറ്റാണ്ടുകളായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ നിരയിൽ ഇടം നേടിയിട്ടുണ്ട്. അഭിനയത്തിലെ സ്വാഭാവികതയും സൂക്ഷ്മതയും കൊണ്ടാണ് മോഹൻലാൽ ഇന്ന് നിരവധി സംവിധായകരുടെയും സിനിമാപ്രേമികളുടെയും പ്രിയതാരമായി മാറിയത്. ഇപ്പോഴിതാ മോഹൻലാലിന്റെ അഭിനയമികവിനെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ പ്രകടനത്തിലെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ സട്ടിലായ അഭിനയശൈലിയാണെന്നാണ് ജീത്തു പറയുന്നത്. ‘ഏതൊരു […]
