
തൃശൂർ: അരിമ്പൂരിൽ ഉൽസവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉൽസവത്തിനിടെയാണ് സംഭവം. തൃശൂർ പേരാമംഗലം സ്വദേശികളുടെ കുഞ്ഞിനറെ മാലയാണ് യുവതി മോഷ്ടിച്ചത്. . മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തിന് മുറിവേറ്റു. ഉൽസവത്തിന്റെ പ്രധാന ദിവസമായതിനാൽ ക്ഷേത്ര പരിസരത്ത് വലിയ ആൾത്തിരക്കായിരുന്നു. അതിനിടെ രാത്രി ഏഴുമണിയോടെ ആണ് കുഞ്ഞിന്റെ മാലപൊട്ടിച്ചത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേയ്ക്കും […]