ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ നിന്ന് ലഭിച്ചത് നാലര ലക്ഷം രൂപ. നിരോധിച്ച 2,000 രൂപയുടെ നോട്ട് മുതൽ വിദേശ കറൻസികൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. ആലപ്പുഴ ചാരുംമൂടും പരിസര പ്രദേശത്ത് ചുറ്റിത്തിരിഞ്ഞു നടന്ന ഭിക്ഷാടകന്റെ ഭാണ്ഡത്തിൽ നിന്നാണ് പണം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ഭിക്ഷാടകന് വാഹനാപകടത്തിൽ പരിക്കേറ്റത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോടും പറയാതെ അവിടെ നിന്നും ഇറങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെ ഇയാളെ പ്രദേശത്തെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം വണ്ടാനം മെഡിക്കൽ […]