പുനലൂർ : പത്തനാപുരത്തെ വീട്ടു മതിലിൽ പ്രത്യക്ഷപ്പെട്ട ഹൈന്ദവ വിരുദ്ധ പരാമർശം വിവാദമാകുന്നു. പത്തനാപുരം തിടവൂർ സത്യമുക്കിലാണ് സംഭവം ഉണ്ടായത്. പെന്തക്കോസ്ത് സഭാ വിശ്വാസികളുടെ വീട്ടുമതിലിലാണ് വിഗ്രഹാരാധന നടത്തുന്നവരെ അവഹേളിച്ചു കൊണ്ടുള്ള പ്രകോപനപരമായ വിചിത്ര വിശ്വാസ വാക്യങ്ങൾ എഴുതിച്ചേർത്തനിലയിൽ കാണപ്പെട്ടത്. “ദുർനടപ്പുകാർ, വ്യഭിചാരികൾ, സ്വയംഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, മദ്യപാനികൾ, അത്യാഗ്രഹികൾ, വിഗ്രഹാരാധികൾ ‘ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് എഴുതിയിരിക്കുന്നത്. “ദുർനടപ്പുകാർ, വ്യഭിചാരികൾ, സ്വയംഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, മദ്യപാനികൾ, അത്യാഗ്രഹികൾ, വിഗ്രഹാരാധികൾ ‘തുടങ്ങിയ വാക്കുകളോടൊപ്പം വിഗ്രഹാരാധികൾ എന്ന […]