ധാക്ക: ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. 28 കാരനായ ഓട്ടോഡ്രൈവർ സമീർ ദാസാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ചിറ്റഗോംഗിലെ ദഗൻഭുയാനിൽ വച്ചാണ് കൊലപാതകമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോലിക്ക് പോയ സമീർ, ഞായറാഴ്ച രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചലിലാണ്. പുലർച്ചെ 2 മണിയോടെ തെക്കൻ കരീംപൂരിലെ മുഹുരി ബാരിക്ക് സമീപം രക്തത്തിൽ കുതിർന്ന മൃതദേഹം കണ്ടെത്തിയത്. സമീറിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അക്രമികൾ യുവാവിന്റെ ഓട്ടോറിക്ഷയുമായി […]