തൃശൂർ: സൈക്കിൾ സഞ്ചാരി അഷറഫിനെ (39) മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ഏങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10 മണിയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട കാല്‍പാദവുമായി സൈക്കിളിൽ ഹിമാലയം, ലഡാക്ക് യാത്ര നടത്തി അഷ്റഫ് ശ്രദ്ധ നേടിയിരുന്നു. തൃശ്ശൂർ വടക്കാഞ്ചേരി പാർളിക്കാട് പത്താംകല്ല് സ്വദേശിയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഖർദുങ് ലാ പാസും ഖേല പാസും അഷ്റഫ് കീഴടക്കിയിരുന്നു. സമീപത്തെ തോട്ടുപാലത്തിന് മുകളിൽ നിന്ന് […]