മനോരമ ലേഖകൻ Published: June 10, 2026 12:42 AM IST 1 minute Read Link Copied സുപ്രീം കോടതി (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ) Mail This Article × Follow Us ന്യൂഡൽഹി∙ വിവാഹിതരല്ലാത്ത ആളുകളുടെ ലൈംഗികപരമായ ബന്ധങ്ങള്‍ക്ക് ധാര്‍മികമായി യാതൊരു പ്രശ്നവുമില്ലെന്നും അത് അവരുടെ സ്വഭാവമളക്കാന്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രീം കോടതിയുടെ വിധി. മുന്‍കാല പങ്കാളിയുമായുള്ള ബന്ധത്തെത്തുടര്‍ന്നുണ്ടായ കേസ് വിശകലനം ചെയ്ത് പൊലീസ് സേനയിലെടുക്കാത്തതിനെത്തുടര്‍ന്ന് തെലങ്കാന സ്വദേശിയായ യുവാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക വിധി. പ്രണയിച്ചിരുന്ന കാലത്ത് പങ്കാളിയുമായി യുവാവ് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയും യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നാലെ യുവാവിനെതിരെ മുൻപങ്കാളി ലൈംഗിക പീഡനത്തിന് കേസ് കൊടുക്കുകയും കേസ് പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയുമുണ്ടായി. What you should read next എന്നാല്‍ പിന്നീട് പൊലീസില്‍ യുവാവിന് സെലക്‌ഷന്‍ ലഭിച്ചപ്പോള്‍ പഴയ കേസിന്‍റെ അടിസ്ഥാനത്തില്‍ യുവാവിനെ സേനയിലെടുക്കാൻ സാധിക്കില്ല എന്നായിരുന്നു പൊലീസ് നടപടി. ഒത്തുതീർപ്പിലെത്തിയ കേസിന്റെ പേരില്‍ നടപടിയെടുക്കാനാവിലെന്ന് യുവാവ് വാദിച്ചു. ഒടുവിൽ കേസ് തെലങ്കാന ഹൈക്കോടതിയിലെത്തി. തെലങ്കാന സര്‍ക്കാരും യുവാവും കോടതിയില്‍ ഏറ്റുമുട്ടി. എന്നാല്‍ വിധി യുവാവിനനുകൂലമായിരുന്നു. തുടർന്ന കേസ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് മുന്‍കാല ലൈംഗികബന്ധങ്ങള്‍ സ്വഭാവസര്‍ട്ടിഫിക്കറ്റായി കണക്കാക്കേണ്ടെന്ന് സുപ്രീം കോടതി വിധി പറഞ്ഞത്. English Summary: Supreme Court verdict: Consensual relationships between unmarried individuals shouldn't be misused. The ruling came in a case where a youth faced police recruitment issues due to an old harassment case with an ex-partner. ×
