കോട്ടയം ∙ മന്ത്രിമാരുടെ വകുപ്പ് പ്രവചിക്കാൻ മനോരമ ഓൺലൈൻ നടത്തിയ മൽസരത്തിൽ എല്ലാ പ്രവചനങ്ങളും കൃത്യമാക്കി മൂന്നു പേർ വിജയികളായി. ആഭ്യന്തരം, ധനം, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിമാരെ പ്രവചിക്കുക എന്നതായിരുന്നു മൽസരം. രണ്ടായിരത്തി അഞ്ഞൂറിലേറെപ്പേർ പങ്കെടുത്ത മൽസരത്തിൽ അഞ്ചു മന്ത്രിമാരെയും കൃത്യമായി പ്രവചിച്ച് ആലപ്പുഴ പവർഹൗസ് വാർഡ് ബംഗ്ലാവ് പറമ്പിൽ അനീഷ് ബഷീർ, കാർത്തികപ്പള്ളി ചേപ്പാട് ശ്രീനിലയത്തിൽ ഹരികൃഷ്ണൻ എസ്., കൊല്ലം കുളക്കട ശ്രീ അഞ്ജനത്തിൽ അഖിൽ കൃഷ്ണൻ ആർ. എന്നിവരാണ് സമ്മാനാർഹരായത്. സമ്മാനവിതരണം സംബന്ധിച്ച വിവരങ്ങൾ വിജയികളെ നേരിട്ടറിയിക്കും. English Summary: Ministers Prediction contest: Three individuals have emerged as winners in the Manorama Online competition to predict the portfolios of ministers, with all their predictions proving accurate. The competition challenged participants to predict the ministers for the Home, Finance, Health, Transport, and Education departments. Out of more than two thousand five hundred participants, Anish Basheer from Powerhouse Ward, Bungalow Parambil, Alappuzha; Harikrishnan S. from Sreenilayam, Cheppad, Karthikappally; and Akhil Krishnan R. from Sreeanjana, Kulakkada, Kollam, have been selected as prize winners for correctly predicting all five ministers. Details regarding prize distribution will be communicated directly to the winners.
