ഓൺലൈൻ ഡെസ്ക് Published: June 09, 2026 07:56 PM IST 1 minute Read Link Copied മീനാക്ഷി നടരാജൻ. (Photo: PTI) Mail This Article × Follow Us ഭോപ്പാൽ∙ രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. മധ്യപ്രദേശില്‍ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയുടെ ഘട്ടത്തിലാണ് മീനാക്ഷിയുടെ പത്രിക തള്ളിയത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചെന്നാരോപിച്ചാണ് പത്രിക തള്ളിയത്. What you should read next കേസിന്റെ വിവരങ്ങൾ മറച്ചുവച്ചെന്ന് ബിജെപി റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നീക്കം. തെലങ്കാനയിലെ കോടതിയിൽ നിലനിൽക്കുന്ന ഒരു ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ബിജെപി ആരോപണം തള്ളി കോൺഗ്രസ് രംഗത്തെത്തി. മീനാക്ഷിയുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട് എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. മീനാക്ഷിയ്ക്ക് കോടതി നോട്ടിസ് മാത്രമാണ് വന്നിട്ടുള്ളതെന്നും അത് ക്രിമിനൽ കേസല്ലെന്നും മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഉമങ് സിങ്കർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ പ്രകാരം കോടതിയിൽ നിലനിൽക്കുന്ന ഔദ്യോഗിക ക്രിമിനൽ കേസുകളാണ് സ്ഥാനാർഥികൾ വെളിപ്പെടുത്തേണ്ടത്. സാധാരണ കോടതി നോട്ടിസുകൾ രേഖപ്പെടുത്തേണ്ടതില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. English Summary: Congress Faces Setback in Madhya Pradesh Rajya Sabha Elections: A significant setback for Congress in the Madhya Pradesh Rajya Sabha elections as their candidate Meenakshi Natarajan's nomination was rejected. This rejection, attributed to undisclosed information about a criminal case in a Hyderabad court, led to the BJP candidate Mahesh Rawat being elected unopposed. ×
