മിഥുൻ എം. കുര്യാക്കോസ് Published: June 09, 2026 09:41 AM IST 1 minute Read Link Copied ജില്ലകളിൽ 100 പേരുടെ ജനകീയ കൂട്ടായ്മ; തൂഫാൻ വോറിയർ ഹെൽപ്‌ലൈൻ നമ്പർ – 9497979794 പ്രതീകാത്മക ചിത്രം (Photo - Shutterstock/Christian Ouellet) Mail This Article × Follow Us തിരുവനന്തപുരം ∙ ലഹരി മാഫിയയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ‘ ഓപ്പറേഷൻ തൂഫാൻ ’ യജ്ഞത്തിന്റെ ഭാഗമായി ലഹരിവേട്ടയ്ക്കുള്ള രൂപരേഖ ആഭ്യന്തരവകുപ്പ് തയാറാക്കി. ഓരോ ജില്ലയിലും 100 പേരെ വീതം ‘തൂഫാൻ വോറിയർ’മാരായി നിയോഗിക്കും. രഹസ്യവിവരങ്ങൾ പൊലീസിനെ അറിയിക്കുകയാണ് ദൗത്യം. ജില്ലാ പൊലീസ് മേധാവി ഓരോ ജില്ലയിലെയും ടീമിനെ തിരഞ്ഞെടുക്കും. What you should read next ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് സ്പെഷൽ ബ്രാഞ്ചിൽ പുതിയ വിഭാഗം രൂപീകരിച്ചു; തൂഫാൻ ഇന്റലിജൻസ്. ലഹരിവിരുദ്ധ ദിനമായ ഈ മാസം 26ന് എല്ലാ സ്കൂളുകളിലും കോളജുകളിലും തൂഫാൻ യജ്ഞത്തിനു തുടക്കമാകും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മേൽനോട്ടത്തിലാണു വിശദ രൂപരേഖ തയാറാക്കിയത്. മറ്റു നടപടികൾ ∙ 84 പൊലീസ് സബ് ഡിവിഷനുകളിൽ 16 വീതം പൊലീസുകാരുൾപ്പെട്ട സംഘത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ∙ സംസ്ഥാനാന്തര ലഹരിക്കടത്ത് നേരിടാൻ ഓരോ ജില്ലയിലും പൊലീസിന്റെ പ്രത്യേക ടീം. ∙ പുനരധിവാസം, ചികിത്സ, കൗൺസലിങ് എന്നിവയ്ക്കായി പ്രത്യേക പദ്ധതി. ∙ ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു രഹസ്യമായി കൈമാറാൻ ഹെൽപ്‌ലൈൻ നമ്പർ – 9497979794. ∙ വലിയ അളവിലുള്ള ലഹരിക്കടത്ത്, ഉപയോഗം, വിൽപന എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ സ്വത്ത് കണ്ടുകെട്ടും. ഗുരുതര കേസുകളിൽ കാപ്പ വകുപ്പ് ചുമത്തും. What you should read next ഒരാഴ്ച; അറസ്റ്റ്: 1559 തൂഫാൻ യജ്ഞം തുടങ്ങി ഇന്ന് ഒരാഴ്ച തികയുമ്പോൾ പൊലീസ് റജിസ്റ്റർ ചെയ്തത് 1442 കേസുകൾ. ആകെ 1559 പേരെ അറസ്റ്റ് ചെയ്തു. 111.58 കിലോ കഞ്ചാവാണ് പിടികൂടിയത്. 1.13 കിലോ എംഡിഎംഎയും പിടിച്ചു. വലിയ അളവിലുള്ള ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് 12 കേസെടുത്തു. ഏറ്റവും കൂടുതൽ കേസെടുത്തത് പാലക്കാട്ടാണ്. English Summary: Operation Thoofan is a comprehensive anti-drug campaign launched by the Kerala Home Department to dismantle drug mafias across the state. This initiative will deploy 'Thoofan Warriors' in each district to gather and relay crucial intelligence to the police, aiming for a drug-free Kerala. ×
