ഓൺലൈൻ ഡെസ്ക് Published: June 03, 2026 04:50 PM IST 1 minute Read Link Copied Representative Image. Image Credit : design36/Shutterstockphotos.com Mail This Article × Follow Us ന്യൂഡൽഹി∙ വിമാന ഇന്ധനവില സ്ഥിരത ഉറപ്പാക്കുന്നതിനായി 10,000 കോടി രൂപയുടെ ഫണ്ടിന് അനുമതി നൽകി കേന്ദ്ര സർക്കാർ . പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ വിമാന ഇന്ധനത്തിന്റെ വിലയിൽ രണ്ടര ഇരട്ടി വർധനവുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. What you should read next 2026 മാർച്ചിൽ ലീറ്ററിന് 60.5 രൂപയായിരുന്ന വിമാന ഇന്ധനത്തിന് മേയിൽ ലീറ്ററിന് 142 രൂപയായി വർധിച്ചിരുന്നു. ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനത്തിന്റെ വില ലീറ്ററിന് 75.6 രൂപയായി കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും വിമാന ഇന്ധനങ്ങൾക്കു വേണ്ടിയാണ് മാറ്റിവയ്ക്കുന്നത്. ഇന്ധനവില വർധന വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ വലിയതോതിൽ ബാധിക്കുകയും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് എയർലൈൻ കമ്പനികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ‘ഫണ്ട് വിമാന ഇന്ധന വില സ്ഥിരത ഉറപ്പാക്കാനും വിമാനക്കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സഹായിക്കും. ആഗോളതലത്തിൽ എണ്ണവില ഉയരുന്നതനുസരിച്ച് വിമാനടിക്കറ്റ് നിരക്ക് വർധിക്കുന്നത് തടഞ്ഞ് യാത്രക്കാർക്കും ഗുണകരമാകും.’ – അശ്വിനി വൈഷ്ണവ് പറഞ്ഞു. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുള്ള 77 ലക്ഷം പേരുടെ തൊഴിൽ സംരക്ഷിക്കാനും പ്രദേശിക, രാജ്യാന്തര കണക്ടിവിറ്റി ഉറപ്പാക്കാനും നടപടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. English Summary: Aviation fuel price stabilization: The Central Government has approved a fund of ₹10,000 crore to ensure the stabilization of aviation fuel prices. Union Minister Ashwini Vaishnaw stated that this action comes in the context of a two and a half fold increase in aviation fuel prices due to the West Asian conflict ×
