Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ശബരിമലയിലെ അഷ്ടാഭിഷേകം: 10 വർഷത്തെ രേഖകള്‍ 10 ദിവസത്തിനകം ഹാജരാക്കണം, കർശന നടപടിക്ക് ഹൈക്കോടതി

ശബരിമലയിലെ അഷ്ടാഭിഷേകം: 10 വർഷത്തെ രേഖകള്‍ 10 ദിവസത്തിനകം ഹാജരാക്കണം, കർശന നടപടിക്ക് ഹൈക്കോടതി

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ പ്രതിനിധി Published: June 09, 2026 10:20 PM IST 3 minute Read Link Copied കേരള ഹെെക്കോടതി. (ഫോട്ടോ: ഇ.വി. ശ്രീകുമാർ ∙ മനോരമ) Mail This Article × Follow Us കൊച്ചി ∙ ശബരിമല ക്ഷേത്ര ഭരണത്തിലും അഷ്ടാഭിഷേകം അടക്കമുള്ള പൂജകളുടെ നടത്തിപ്പിലും സാമ്പത്തിക കാര്യങ്ങളിലും വൻ ക്രമക്കേടുകളും സുതാര്യതക്കുറവുമുള്ളതായ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം. കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം, മറ്റ് വഴിപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 10 ദിവസത്തിനകം ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. സുനിൽ സ്വാമി എന്ന സുനിൽ കുമാറോ മറ്റ് സ്പോൺസർമാരോ നൽകിയ സാധനങ്ങളുടെ പൂർണ വിവരങ്ങളും അവയുടെ റജിസ്റ്ററുകൾ, രസീതുകൾ, സ്റ്റോക്ക് രേഖകൾ എന്നിവയും ഇതിനൊപ്പം സമർപ്പിക്കണം. ബോർഡിന്റെ മുൻകാല അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത സ്വതന്ത്ര ഓഡിറ്ററുടെയോ ബാഹ്യ ഏജൻസിയുടെയോ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളുടെ സോഫ്റ്റ് കോപ്പികളും ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന ഈ രേഖകൾ സ്വതന്ത്രമായി പരിശോധിച്ച് നിലവിലെ സാമ്പത്തിക നടത്തിപ്പ് രീതികൾ സുതാര്യവും കൃത്യവുമാണോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി. സാമ്പത്തിക ക്രമക്കേടുകളും പണം തട്ടിയെടുക്കലും തടയാൻ നിലവിലെ സംവിധാനത്തിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടോ എന്ന് ഈ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും ഈ മാസം 19ന് പരിഗണിക്കും. What you should read next ഈ വർഷം മേയ് 18ന് കോടതി പുറപ്പെടുവിച്ച ഉത്തരവിലും അഷ്ടാഭിഷേക പൂജകളുടെ നടത്തിപ്പ്, സാധനങ്ങൾ വാങ്ങിയ വകയിൽ തുക ഈടാക്കുന്ന രീതി എന്നിവയിലെ ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അഷ്ടാഭിഷേകം ഒന്നിന് 300 രൂപ വീതം സപ്ലയർ ചെലവെന്ന പേരിൽ കൃത്യമായ ബില്ലുകളോ വൗച്ചറുകളോ പർച്ചേസ് രേഖകളോ ഇല്ലാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കൈപ്പറ്റുന്നു എന്നതായിരുന്നു പ്രധാന ആരോപണം. കൂടാതെ, സുനിൽ കുമാർ എന്ന സുനിൽ സ്വാമി എന്നയാൾ ക്ഷേത്രത്തിലേക്ക് പൂജാസാധനങ്ങൾ വിതരണം ചെയ്തതിലും ക്രമക്കേടുകളുണ്ട്. ഇയാൾ മാസപൂജകൾക്ക് ഏകദേശം 3,00,000 രൂപയുടെയും മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഏകദേശം 18,00,000 രൂപയുടെയും പൂജാസാധനങ്ങൾ വിതരണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. യാതൊരുവിധ സുതാര്യതയോ ആധികാരികതയോ സാമ്പത്തിക ഉത്തരവാദിത്തമോ ഇല്ലാതെ വർഷങ്ങളായി ഒരേ വ്യക്തിയിൽ നിന്ന് മാത്രം ഇങ്ങനെ സാധനങ്ങൾ സ്വീകരിക്കുന്നത് അഴിമതിക്കും ഭരണപരമായ ദുരുപയോഗത്തിനും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാസപൂജയ്ക്ക് 20 ചാക്ക് ശർക്കരയും തീർഥാടന കാലത്ത് 210 ചാക്ക് ശർക്കരയും ഈ വ്യക്തി നൽകുന്നുണ്ടെന്നും ഇവ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ മുറിക്ക് ചേർന്നുള്ള സ്ഥലത്താണ് സൂക്ഷിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ദേവസ്വം ബോർഡ് ഉത്തരവ് പ്രകാരം സാധനങ്ങൾ നൽകുമ്പോൾ ഫോം നമ്പർ 3ൽ രസീത് നൽകണം എന്നും പ്രത്യേക നിവേദ്യ രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർബന്ധമുണ്ടെങ്കിലും ഇവയൊന്നും പാലിച്ചിട്ടില്ല. വിജിലൻസ് ഓഫിസർ പരിശോധിച്ച പർച്ചേസ് ബില്ലുകളിൽ കടകളിൽ നിന്നുള്ള യഥാർഥ ബില്ലുകൾ ഉണ്ടായിരുന്നില്ലെന്നും വെറും അളവുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തി. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം കൈപ്പറ്റുമ്പോൾ കൃത്യമായ ബില്ലുകളും വൗച്ചറുകളും ഹാജരാക്കേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. What you should read next അഷ്ടാഭിഷേകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ എന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരെല്ലാമെന്നും കണ്ടെത്താൻ സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നെങ്കിലും ഈ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഗവൺമെന്റ് പ്ലീഡർ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതേ സമയം, വഴിപാട് സാധനങ്ങൾ വാങ്ങുമ്പോൾ സബ് ഗ്രൂപ്പ് ഓഫീസർക്കോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കോ കേരള ഫിനാൻഷ്യൽ കോഡോ പർച്ചേസ് മാനുവലോ ബാധകമല്ലെന്നും പ്രത്യേക ബോർഡ് ഉത്തരവുകളാണ് ഇവയെ നിയന്ത്രിക്കുന്നതെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല. തിരുവിതാംകൂർ കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് (1950) പ്രകാരം രൂപീകരിക്കപ്പെട്ടതും 1250ലധികം ക്ഷേത്രങ്ങൾ ഭരിക്കുന്നതുമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു നിയമാനുസൃത സ്വയംഭരണ സ്ഥാപനമാണ്. ഭക്തരുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന ബോർഡിന് സാമ്പത്തിക നിയന്ത്രണങ്ങളിൽ നിന്ന് പൂർണ്ണമായ ഇളവ് നേടാനാകില്ലെന്നും ഇത്തരം ഇളവുകൾ ഉണ്ടെങ്കിൽ തന്നെ അവ കൃത്യമായി രേഖപ്പെടുത്തുകയും ഓഡിറ്റിന് വിധേയമാക്കുകയും വേണം. ഏത് ബോർഡ് ഉത്തരവ് പ്രകാരമാണ് ഇളവ് നൽകിയതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. വഴിപാട് സാധനങ്ങൾ പെട്ടെന്ന് കേടാകുന്നവ ആയതിനാൽ ബില്ലുകൾ വാങ്ങുന്നത് പ്രായോഗികമല്ലെന്നും ബോർഡ് നിശ്ചയിച്ച കൂട്ടായ തുക വിപണി നിരക്കിനേക്കാൾ കുറവായതിനാൽ ബില്ലുകൾ നിർബന്ധമില്ലെന്നുമുള്ള ദേവസ്വം ബോർഡിന്റെ വാദം പൊതു സാമ്പത്തിക ഭരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധനങ്ങൾ കേടാകുന്നവയാണെങ്കിൽ ദുരുപയോഗത്തിനുള്ള സാധ്യത കൂടുതൽ ആയതിനാൽ കൃത്യമായി കണക്കുകള്‍ രേഖപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്. ആവശ്യമെങ്കിൽ ദിവസേനയുള്ള പർച്ചേസ് നടത്തി ബില്ലുകൾ കൃത്യസമയത്ത് സമർപ്പിക്കാനുള്ള ബദൽ സംവിധാനങ്ങൾ ബോർഡിന് ഉണ്ടാക്കാമായിരുന്നു. കൂടാതെ, നിലവിലെ കൂട്ടായ തുക വിപണി നിരക്കിനേക്കാൾ കുറവാണെന്നും ഫിനാൻഷ്യൽ കോഡ് അനുസരിച്ചാണെങ്കിൽ ചെലവ് കൂടുമെന്നുമുള്ള ബോർഡിന്റെ വാദം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. തുക പുതുക്കാൻ ശ്രമിക്കുന്നതിന് പകരം ബില്ലുകൾ പൂർണ്ണമായി ഒഴിവാക്കുന്നത് സാധനങ്ങളുടെ ഗുണനിലവാരത്തിലും അളവിലും സംശയങ്ങൾ ജനിപ്പിക്കുന്നു. അഷ്ടാഭിഷേകത്തിന് ആവശ്യമായ റോസ് വാട്ടർ, പാൽ, കരിക്ക് എന്നിവ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രാദേശിക വിപണിയിൽ നിന്ന് വാങ്ങുന്നുണ്ടെന്നും ഇതിനുള്ള നിരക്ക് ദേവസ്വം, ഫിനാൻസ്, ജില്ലാ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാർ അടങ്ങിയ കമ്മിറ്റി 500 രൂപയായി ശുപാർശ ചെയ്തെങ്കിലും ബോർഡ് 300 രൂപയാണ് അനുവദിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ ഇത്തരം രീതികൾ ഇനി തുടരാനാകില്ലെന്നും ഇത് സുതാര്യമാക്കണമെന്നും കോടതി വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിലെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ സാധനങ്ങൾ വാങ്ങാനുള്ള കോൺട്രാക്ടർമാരെപ്പോലെയാണ് കാണുന്നത്. പർച്ചേസ്, സംഭരണം, പരിശോധന, അക്കൗണ്ടിങ് എന്നിവയെല്ലാം ഒരാളിൽ തന്നെ കേന്ദ്രീകരിക്കുന്നത് സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിമാറ്റും. ഭക്തർ സമർപ്പിക്കുന്ന സാധനങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്താൻ കഴിഞ്ഞ വർഷം ജൂൺ 11ലെ ബോർഡ് ഉത്തരവുണ്ടായിട്ടും സുനിൽ കുമാർ നൽകിയ സാധനങ്ങൾക്ക് രസീത് നൽകിയിരുന്നില്ല. ഭക്തൻ നേരിട്ട് ഹാജരാകാത്തതിനാലും അളവുകളിലെ വ്യക്തത കുറവ് കാരണവുമാണ് രസീത് നൽകാതിരുന്നതെന്ന ബോർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഇത് ബോർഡിന്റെ തന്നെ ഉത്തരവിന്റെ ലംഘനമാണെന്നും കോടതി കണ്ടെത്തി. ഇനിമുതൽ ഡിഎഫ്എഫ് ഫോം നമ്പർ 3 പ്രകാരം കൃത്യമായ അളവ് രേഖപ്പെടുത്തി രസീത് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ബോർഡ് അറിയിച്ചു. English Summary: High Court Orders Strict Action on Sabarimala Financial Irregularities: Sabarimala financial irregularities are under strict scrutiny following a High Court directive based on a Vigilance report. The court has ordered the Travancore Devaswom Board to submit all records related to Ashtabhishekam, Mahanaivedyam, Ganapathi Homam, and other offerings from the past 10 years within ten days.
പൂർണ്ണ വാർത്ത വായിക്കുക