കെ.രമേഷ് Published: June 09, 2026 10:03 PM IST Updated: June 09, 2026 10:10 PM IST 1 minute Read Link Copied കായകല്‍പ്പം' ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കുന്നു. (Photo: Special Arrangement) Mail This Article × Follow Us കോഴിക്കോട്∙ ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം നടത്താനാകുന്ന വെർച്വൽ ഓട്ടോപ്സി സംവിധാനം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കായകൽപം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ഷാഫി പറമ്പിൽ എംപി ഇക്കാര്യം ആവശ്യപ്പെട്ട് പ്രസംഗിച്ചതിനു പിന്നാലെയാണ് മന്ത്രി ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒട്ടാകെ ഇത് നടപ്പാക്കാൻ മുപ്പതു കോടിയോളം രൂപ ചെലവു വരും. ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഈ സൗകര്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. What you should read next പൊലീസ് സർജനെ നിയമിക്കാത്തതിനാൽ വടകര മേഖലയിൽനിന്നുള്ള മൃതശരീരങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ഇതിനു ബന്ധുക്കൾ ഏറെനേരം കാത്തിരിക്കേണ്ടിവരുന്നതായും ബന്ധുവിന്റെ മരണ വേദന താങ്ങുന്നവർക്കു ഇരട്ടി വേദനയാണിതെന്നുമാണ് ഷാഫി പറമ്പിൽ വിശദീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലരക്കോടി രൂപയ്ക്ക് വിർച്വൽ ഓട്ടോപ്സി സംവിധാനം കൊണ്ടു വരാനാവും. ഇതിനായി ജില്ലയിലെ ജനപ്രതിനിധികൾ തങ്ങളുടെ ഫണ്ടിൽനിന്ന് ചെറിയൊരു തുക വീതം ഈ പദ്ധതിക്കായി നീക്കി വയ്ക്കാമെന്നും ഷാഫി പറഞ്ഞു. ഇതിനു മറുപടിയായാണ് മന്ത്രി കെ.മുരളീധരൻ സംസ്ഥാനത്ത് വിർച്വൽ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കിഫ്ബി പദ്ധതികളിൽ നിലവിൽ പണി നടക്കുന്നവ പൂർത്തിയാക്കും. എന്നാൽ പുതിയ പദ്ധതികൾ തുടങ്ങുന്നതു നയപരമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനം എടുക്കൂ. ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ ഭരണപരമായ നടപടിയാണ്. ഇത് ആർക്കുമെതിരെയുള്ള അച്ചടക്ക നടപടിയല്ല. പത്തു വർഷത്തിനു ശേഷം പുതിയ സംവിധാനം വരുമ്പോൾ ഈ സിസ്റ്റത്തോടു സഹകരിക്കണം. ജീവനക്കാരെ വകുപ്പ് സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. What you should read next ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവിനെക്കുറിച്ചു പരാതി നൽകുന്നവരെ അധിക്ഷേപിക്കുന്ന മുൻ സർക്കാരിന്റെ നടപടി ഇനിയുണ്ടാവില്ല. സർക്കാർ ആശുപത്രികൾ നവീകരിക്കുകയും കഴിയുന്നത്ര ആക്ഷേപം ഒഴിവാക്കുകയും ചെയ്യും. ചികിത്സാ പിഴവുകൾ പൂർണമായും ഒഴിവാക്കാനായില്ലെങ്കിലും പിഴവ് വന്നാൽ ഉടൻ പരിശോധനകൾ നടത്തും. അധികൃതർ ഉദ്യോഗസ്ഥരെ വെള്ള പൂശുന്ന റിപ്പോർട്ടു നൽകിയാൽ അതു വകവയ്ക്കില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശിക 2071 കോടി രൂപയാണ്. കെഎംഎസ്‌സിഎല്ലിനു 476 കോടിയിലധികം രൂപയുടെ കുടിശികയുണ്ട്. 150 കോടിയിലധികം രൂപ മരുന്നു വിതരണക്കാർക്കും കുടിശികയാണ്. ഇതൊന്നും പത്തുദിവസം കൊണ്ട് യുഡിഎഫ് സർക്കാർ വരുത്തിവച്ച കുടിശ്ശികയല്ലെന്നും മന്ത്രി പറഞ്ഞു. English Summary: Kozhikode Medical College to Get Virtual Autopsy Facility: Virtual autopsy technology is set to be implemented at Kozhikode Medical College Hospital, marking the first of its kind in the state. This non-invasive method aims to improve the postmortem process and address waiting times for grieving families. ×
