രാജീവ് നായര്‍ Published: June 03, 2026 03:57 PM IST 1 minute Read Link Copied അഖിലയും മകനും. (ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്), അഷ്കർ (വിഡിയോ ദൃശ്യം) Mail This Article × Follow Us തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നര വയസുകാരന് അര്‍ഷിദിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി അഷ്കറിന്റെ അമ്മ. അഷ്കര്‍ കുഞ്ഞിന് ആഹാരം വാരിക്കൊടുക്കുകയാണ് ചെയ്തിരുന്നതെന്നും ആഹാരം കഴിക്കാതെ വന്നപ്പോള്‍ ദേഷ്യം വന്നു കുഞ്ഞിനെ ചവിട്ടിയതാവാമെന്നും അമ്മ പറയുന്നു. പെട്ടെന്നു കുഞ്ഞിനെ കൊല്ലാനുള്ള മനസ് അഷ്കറിന് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. അഷ്കറും അഖിലയും കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അവര്‍ പറഞ്ഞു. What you should read next ‘‘പെരുന്നാള്‍ തലേന്ന് തമിഴ്നാട്ടില്‍ പരിപാടിയുണ്ടെന്നു പറഞ്ഞാണ് അഖില വീട്ടില്‍നിന്നിറങ്ങിയത് കുഞ്ഞിനു പനിയുള്ളതിനാല്‍ ആശുപത്രിയില്‍ കാണിച്ചു കുഞ്ഞിനെയും കൂടി കൊണ്ടുപോകാന്‍ അഖിലയോടു പറഞ്ഞിരുന്നു. ആശുപത്രി ചെലവിനായി അഷ്കറിന്റെ സഹോദരി 500 രൂപ നല്കി. കുഞ്ഞിനെ ഒരുക്കി അഖില മുകളിലേക്കു പോകുന്നതാണ് കണ്ടത്. രാത്രി അഷ്കര്‍ വീട്ടിലെത്തുമ്പോള്‍ കുഞ്ഞ് കൈയിലുണ്ടായിരുന്നു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് അഖിലയെ വിളിച്ചു പറഞ്ഞിരുന്നു. കുഞ്ഞിനെ പലതവണ പിതാവിന്റെ കുടുംബത്തിനു കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു. അഖിലയ്ക്കും അഷ്കറിനും കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നു’’ - അമ്മ പറഞ്ഞു. What you should read next കുഞ്ഞിനെ അഷ്കര്‍ നുള്ളുന്നതും കമ്പുകൊണ്ട് അടിക്കുന്നതും കണ്ടിട്ടുണ്ടെന്ന് അഷ്കറിന്റെ സഹോദരിയും പറഞ്ഞു. ‘‘അങ്ങനെ ചെയ്യരുതെന്നു പലവട്ടം വിലക്കിയതാണ്. നോക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കുഞ്ഞിനെ അഖിലയുടെ വീട്ടുകാര്‍ക്കു നല്കാന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ പിതാവിന്റെ കുടുംബം സമ്മതിച്ചതാണ്. എന്നാല്‍ വിട്ടുകൊടുക്കാന്‍ അമ്മ അഖില തയാറായില്ല. അന്നു കുഞ്ഞിനെ കൈമാറിയിരുന്നെങ്കില്‍ ആ പിഞ്ചുകുഞ്ഞ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു’’ - സഹോദരി പറഞ്ഞു. അഖിലയുടെ പേരില്‍ കൊലപാതക പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. English Summary: Nedumangad child murder case: The mother of the first accused, Ashkar, has made revelations in the case of the brutal beating and murder of one and a half year old Arshid in Nedumangad. The mother states that Ashkar was feeding the child, and when the child did not eat, he might have gotten angry and kicked the child. The mother also said she doesn't know how Ashkar suddenly got the intention to kill the child. ×
