Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പൊലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കും

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പൊലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കും

M
Manorama OnlineSource Link
about 2 hours ago
ഓൺലൈൻ പ്രതിനിധി Published: June 09, 2026 01:17 PM IST Updated: June 09, 2026 01:23 PM IST 1 minute Read Link Copied അര്‍ജുന്‍ ആയങ്കി (Photo: facebook/arjun.aayanki) Mail This Article × Follow Us കൊച്ചി ∙  കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്. അർജുൻ ആയങ്കിക്ക് മുൻപ് അനുവദിച്ച ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത ദിവസങ്ങളിൽ തന്നെ ഇതു സംബന്ധിച്ച കേസ് കോടതി പരിഗണിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് നേരത്തെ പുതിയ കേസെടുത്തിരുന്നു. What you should read next സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറ് പേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വോട്ടെണ്ണലിനു തൊട്ടുതലേന്ന് മേയ് മൂന്നിനാണ് കണ്ണൂർ അഴീക്കൽ കോവലൊടി ആയങ്കി വീട്ടിൽ അർജുൻ ആയങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഒന്നിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ഡാൻസ് ചെയ്ത് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു അർജുൻ ആയങ്കി അടക്കമുള്ളവരുടെ വാദം. ഈ കേസിൽ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെതിരെ രംഗത്തെത്തിയത്. കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റിൽ, പൊലീസ് ഉദ്യോഗസ്ഥനു നേർക്ക് കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയിരിക്കുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു എന്നാണ് വിവരം. ജോലിയിൽ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകൾക്ക് കൃത്യമായി കണക്കുചോദിക്കുമെന്നും പോസ്റ്റിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങൾ വഴി പരസ്യമായി വധഭീഷണിക്ക് സമാനമായ പോസ്റ്റിട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശങ്ങൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലത്തിൽ പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇതിനു പുറമെ പുതുതായി റജിസ്റ്റർ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലും പൊലീസ് നടപടികൾ വേഗത്തിലാക്കുമെന്നാണ് വിവരം. English Summary: Arjun Ayanki: Police to cancel the bail of Arjun Ayanki, a criminal case accused who threatened the Kothamangalam SHO through social media. Kothamangalam police have submitted a report to the Magistrate Court stating that Arjun Ayanki has violated the bail conditions previously granted to him. Police sources have clarified that the court will consider the case in the coming days. Police had earlier registered a new case against Arjun Ayanki under the IT Act in connection with the incident where he threatened the Kothamangalam CI. ×
പൂർണ്ണ വാർത്ത വായിക്കുക