ഓൺലൈൻ ഡെസ്ക് Published: May 25, 2026 12:08 AM IST 1 minute Read Link Copied 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി നടക്കുന്ന സുകുമനിയ (വിഡിയോ ദൃശ്യം) Mail This Article × Follow Us റായ്പുർ ∙ അമ്പതുകളുടെ മാധ്യത്തിൽ പ്രായമുള്ള ഒരു സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി കിലോമീറ്ററുകളോളം റോഡിലൂടെ നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും, കത്തുന്ന കോൺക്രീറ്റും, സൂര്യാഘാതമേൽക്കാനുള്ള സാധ്യതയും വകവയ്‌ക്കാതെയാണ് അവർ നടന്നത്. അവരുടെ ലക്ഷ്യം: ആ വയോധികയുടെ തുച്ഛമായ പ്രതിമാസ പെൻഷൻ – 500 രൂപ. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഹൃദയഭേദകമായ ഈ ദുരിതയാത്ര യാദൃശ്ചികമായി ആ വഴി വന്ന ഒരാളാണ് ക്യാമറയിൽ പകർത്തിയത്. ജഗൽപാറ ഗ്രാമവാസിയായ സുകുമനിയയാണ് ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലെത്തിയത്. What you should read next ബാങ്ക് മിത്ര എന്ന ചുമതലയിലുള്ള ഒരു ഉദ്യോഗസ്ഥൻ പ്രതിമാസ പെൻഷൻ വീട്ടിലെത്തിക്കുമായിരുന്നുവെന്നും കെവൈസി വിവരങ്ങൾ പൂർണമല്ലാത്തതിനാൽ ഭർതൃമാതാവിന് പെൻഷൻ നിഷേധിക്കപ്പെട്ടുവെന്നും നാലു മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും സുകുമനിയ പറഞ്ഞു. തുടർന്നാണ് മെയിൻപട്ടിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെത്താൻ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ചത്. ജനുവരിയിലാണ് അവസാനമായി പെൻഷൻ നൽകിയതെന്നും കെവൈസി വിവരങ്ങൾ പൂർണമല്ലാത്തതിനാൽ സേവനം നിർത്തിവച്ചിരിക്കുകയാണെന്നും മെയിൻപട്ട് ജൻപത് പഞ്ചായത്ത് സിഇഒ ഖുശ്ബു ശാസ്ത്രി സ്ഥിരീകരിച്ചു. ഭർതൃമാതാവിനെ തോളിലേറ്റിയാണ് സുകുമനിയ ബാങ്ക് ശാഖയിലെത്തിയതെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെ നാലു മാസത്തെ പെൻഷൻ തുകയായ 2000 രൂപ നൽകിയെന്നും ഖുശ്ബു ശാസ്ത്രി പറഞ്ഞു. ജൂൺ മുതൽ വീട്ടിൽ നേരിട്ടെത്തി പെൻഷൻ തുക കൈമാറുമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകി. സർക്കാരിന്റെ വീഴ്ചയെ വിമർശിച്ച് മുൻ ഉപമുഖ്യമന്ത്രി ടി.എസ് സിങ് ഡിയോ രംഗത്തെത്തി. വോട്ട് ചോദിച്ച് ജനങ്ങളുടെ വീട്ടിലെത്തുന്ന രാഷ്ട്രീയക്കാർ, സംസ്ഥാനത്തെ വയോജനങ്ങൾക്ക് പെൻഷൻ വീട്ടിലെത്തിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. English Summary: Pension: A woman in her mid-fifties is trudging a road, carrying her 90-year-old mother-in-law on her shoulders. The two women brave the scorching heat, burning concrete, and the risk of heatstroke, but walk on. Their goal: the elderly woman's paltry monthly pension of Rs 500. ×
